ദന്തചികിത്സയ്ക്ക് നിയന്ത്രണം; താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ച് ക്ലിനിക്കുകൾ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദന്തചികില്‍സയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍. അടിയന്തര സാഹചര്യത്തില്‍മാത്രം ചികില്‍സ നല്‍കിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പടരാന്‍ സാധ്യതയേറെയുള്ള ചികില്‍സാ മേഖലയായിതിനാല്‍ ദന്തല്‍ ക്ലിനിക്കുകളും താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച് തുടങ്ങി.  

അപകടത്തില്‍ മുഖത്തും പല്ലിനും സംഭവിക്കുന്ന പരുക്കുകള്‍. മോണയിലുണ്ടാകുന്ന അണുബാധ, അസഹ്യമായ പല്ലുവേദന. എന്നിവയ്ക്ക് മാത്രമെ ഇനി അടിയന്തര ചികില്‍സ നല്‍കു. ബാക്കി രോഗികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുംവരെ കാത്തിരിക്കണം. രോഗികളുടെ വരവ് കുറഞ്ഞതും കോവിഡ് പകരാന്‍ സാഹചര്യമുള്ളതിനാലും മിക്കയിടങ്ങളിലും ക്ലിനിക്കുകള്‍ പൂട്ടി തുടങ്ങി. 

അടുത്ത ദിവസങ്ങളിലെ രോഗവ്യാപനം വിലയിരുത്തിയായിരിക്കും തുടര്‍ നിയന്ത്രണങ്ങള്‍ ദന്തല്‍മേഖല സ്വീകരിക്കുക.