നാണം മാറാനായി ജിമ്മില്‍ ചേര്‍ന്നു; ഇന്ന് 'സൂപ്പര്‍ ഫിറ്റ്' മുത്തശ്ശി; ചിത്രങ്ങള്‍

വലിയ നാണക്കാരിയായിരുന്നു റോബിന്‍ ഹീല്‍സ് എന്ന വീട്ടമ്മ. ആ നാണം മാറ്റാനായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ തുടങ്ങിയ റോബിന്‍ ഹില്‍സ് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രചോദനമാകുന്നു. 48 വയസ്സുള്ള ഇവര്‍ മൂന്ന് കുട്ടികളുടെ മുത്തശ്ശി കൂടിയാണഅ. കാനഡയിലെ കേംബ്രിഡ്ജ് സ്വദേശിനിയാണ് ഇവര്‍. ബോഡിബില്‍ഡിംഗില്‍ അസാധ്യ നേട്ടമാണ് ഈ സ്ത്രീ ഇപ്പോള്‍ നേടിയിരിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ അന്തര്‍മുഖയായി പെണ്‍കുട്ടിയാരുന്നു ഇവര്‍. അത് മാറാനാണ് ജിമ്മില്‍ ചേര്‍ന്നത്. അതിന് ശേഷം ബോഡിബില്‍ഡിംഗുമായി റോബിന്‍ പ്രണയത്തിലാകുകയായിരുന്നു എന്ന് പറയാം.

പിന്നീട് രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചു. ഇക്കാലയളവിലൊന്നും വര്‍ക്ക്ഔട്ട് മുടക്കിയിരുന്നില്ല. നിരവധി മല്‍സരങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി. ഇപ്പോള്‍ മൂന്ന് ചെറുമക്കള്‍ കൂടിയായി. അവരാണ് തന്റെ വലിയ ആരാധകര്‍ എന്നാണ് റോബിന്‍സ് പറയുന്നത്. തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി 2014–ല്‍ ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിങ് പ്രോ കാര്‍ഡ് സ്വന്തമാക്കി. 17 ഇഞ്ച് ബൈസെപ്സുകളുമായി ഇന്ന് ലോകോത്തര പ്രൊഫഷനല്‍ ലീഗ് മല്‍സരങ്ങളിലും പങ്കെടുക്കുന്നു.