ഡമ്മികൾക്ക് പകരം ജീവനുള്ള പന്നികൾ; വാഹനപരിശോധനയുടെ പേരിൽ കൊടും ക്രൂരത

അപകടങ്ങൾ അതിജീവിക്കാനുള്ള വാഹനത്തിന്റെ ശേഷി പരിശോധിക്കുന്നതിന് ഉപയോഗിച്ചത് ജീവനുള്ള പന്നികളെ. ക്രൂരതയുടെ ഇൗ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത രോഷമാണ് ഉയരുന്നത്.  19 പന്നികളെയാണ് ഇത്തരത്തില്‍ വാഹനസുരക്ഷാ പരിശോധനയ്ക്കായി ഉപയോഗിച്ചത്. ഇതിൽ മിക്കതും ചത്തുപോവുകയും മറ്റുള്ളവയ്ക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  

സാധാരണ കാറുകളുടെ ആക്സിഡന്‍റ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ മനുഷ്യ രൂപത്തിലുള്ള ഡമ്മികളാണ്  ഉപയോഗിക്കാറുള്ളത് . ഇത്തരം ഡമ്മികളെ ഇരുത്തി കാര്‍ ഡ്രൈവറില്ലാതെ ഓടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് പതിവ്. ഈ ഡമ്മികള്‍ക്ക് പകരമാണ് ചൈനയില്‍ ഇപ്പോള്‍ പന്നികളെ ഉപയോഗിച്ചത്. 9 പന്നികളില്‍ 7 എണ്ണവും ഈ പരിശോധനയ്ക്കിടെ ചത്തു പോയി. ഇവയെ മുന്‍സീറ്റില്‍ കെട്ടി വച്ചാണ് കാറുകള്‍ ഏതാണ്ട് 80 കിലോമീറ്റര്‍വേഗതയില്‍ ഭിത്തിയില്‍ ഇടിപ്പിച്ചത്.

കൂടാത ഇവയെ പരിശോധനയ്ക്ക് മുന്‍പ് ഒരു ദിവസം മുഴുവന്‍ പട്ടിണിയ്ക്കിട്ടുവെന്നും, ആറ് മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം പോലും നല്‍കിയില്ലെന്നും ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത ചിലര്‍ വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ട പന്നികളുടെ ആന്തരിക അവയവങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദീകരിച്ചു.കുട്ടികള്‍ക്ക് വേണ്ടിയുളള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മിയ്ക്കുന്നതിനായാണ് ഈ പരീക്ഷണം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.