വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയത് നീതിയുടെ പക്ഷത്തായതിനാല്‍: കെ.ടി.ജലീല്‍

ഡോ.എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലായിലെ വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രം മുന്നോട്ടുപോയിരുന്നെങ്കില്‍ ഒരു എന്‍ജിനീയറെ  എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ എട്ടാമത് ദേശീയ സമ്മേളനം ന്യൂജഴ്സിയിലെ എഡിസണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

സര്‍വകലാശാലാ അദാലത്തില്‍ വിദ്യാര്‍ഥി ബോധ്യപ്പെടുത്തിയ കാര്യത്തില്‍ സത്യമുണ്ടെന്ന്  തനിക്കൊപ്പമുണ്ടായിരുന്ന അധ്യാപകര്‍ക്കുള്‍പ്പെടെ ബോധ്യപ്പെട്ടതോടെയാണ് രണ്ടുതവണ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചത്. അതുകൊണ്ട് ആ വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് ലഭിച്ചെന്നും രണ്ടുവട്ടവും വീഴ്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ നടപടി കൈക്കൊണ്ടെന്നും മന്ത്രി പറഞ്ഞു.

മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, എം.ജി.രാധാകൃഷ്ണന്‍, വേണു ബാലകൃഷ്ണന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, വിനോദ് നാരായണന്‍,ഫോമാ പ്രസിഡന്‍റ് ഫിലിപ് ചാമത്തില്‍, ഫൊക്കാനൊ പ്രസിഡന്‍റ് മാധവന്‍ നായര്‍, സുധീര്‍ നമ്പ്യാര്‍, ഐപിസിഎന്‍എ പ്രസിഡന്‍റ് മധു കൊട്ടാരക്കര  സെക്രട്ടറി സുനില്‍ തൈമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.