ശിക്ഷ വിധിച്ച ജഡ്ജി പ്രതിക്ക് ബൈബിൾ നൽകി; ആശ്വസിപ്പിച്ചു; വിവാദം കത്തുന്നു

court-bible-05
SHARE

കൊലക്കേസിലെ പ്രതിക്ക്  ചേംബറിൽ നിന്നും ഇറങ്ങി വന്ന്  ജഡ്ജി തന്റെ സ്വകാര്യ ബൈബിൾ നൽകിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു.സ്വന്തം അപ്പാർട്ട്മെന്റിൽ വിശ്രമിക്കുകയായിരുന്ന നിരപരാധിയായ ബോത്തം ജോണിനെ (27) മുറി മാറി കയറിയ വനിതാ പൊലീസ് ഓഫിസർ ആംബർ ഗൈഗർ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പത്തുവർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ച ശേഷമാണു ജഡ്ജി പ്രതിയെ ആശ്വസിപ്പിച്ചത്. തന്റെ മുറിയിൽ ആരോ അതിക്രമിച്ചു കയറി എന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥ ബോത്തം ജോണിനെ വെടിവെച്ചുകൊന്നത്. 

കോടതി മുറിയിൽ വച്ചു പ്രതിക്ക് ബൈബിൾ കൈമാറുകയും വേദവാക്യങ്ങൾ ഉരുവിട്ട് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇത് അനവസരത്തിലാണെന്നും ജഡ്ജിയുടെ അധികാരപരിധി ലംഘനമാണെന്നും ചൂണ്ടികാട്ടി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ പ്രതിനിധി മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മൂത്തമകൻ ടെക്സസ് സ്റ്റേറ്റ് കമ്മീഷൻ ഓൺ ജുഡിഷ്യൽ കോണ്ടക്റ്റ് മുമ്പാകെ പരാതി നൽകി. വിസ്ക്കോൺസിൻ ആസ്ഥാനമായുള്ള ഈ സംഘടന. ഭരണഘടനാ ലംഘനമാണ് ജഡ്ജി ചെയ്തിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തികൾക്ക് ഇത് അനുവദനീയമാണെങ്കിലും ഗവൺമെന്റ് റോളിൽ പ്രവർത്തിക്കുന്നവർക്ക് നിയമം വേറെയാണെന്നും ഇവർ പറയുന്നു. നീതിപീഠം സഹതാപം പ്രകടിപ്പിക്കുന്നതു മനസ്സിലാക്കാമെങ്കിലും സഹതാപം അതിർവരമ്പുകൾ ലംഘിക്കുന്നതാകരുത്. സംഘടനയുടെ അറ്റോർണി ആൻഡ്രു എൽ സീസൽ വിശദീകരിച്ചു.

എന്നാൽ ടെക്സസ് ആസ്ഥാനമായി മത സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ജഡ്ജിയുടെ നടപടിയെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. ജഡ്ജിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ലീഗൽ കൗൺസൽ പ്രതിനിധി ഹിരം സാസർ പറഞ്ഞു. വരുംദിനങ്ങളിൽ ചൂടേറിയ ചർച്ചകൾ ഈ വിഷയം വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...