മരിച്ചയാളുടെ പ്രതികരണം തിരക്കി റിപ്പോർട്ടർ; 'ലൈവ്' അബദ്ധം; വൈറൽ വിഡിയോ

ലൈവ് വാർത്തക്കിടെ പറ്റുന്ന അമളികൾ പലപ്പോഴും വൈറലാകാറുണ്ട്. അവ സോഷ്യൽ മീഡിയ പലപ്പോഴും ആഘോഷിക്കാറുമുണ്ട്. അത്തരത്തിൽ യുഎസ് റിപ്പോർട്ടർക്ക് പറ്റിയ ഒരു അമളിയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

കാറപകടത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ റിപ്പോർട്ടർക്ക് അമളി പറ്റിയത്. അപകടത്തിൽ മരിച്ചയാളുടെ പ്രതികരണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു തൽസമയ റിപ്പോർട്ടിനിടെ റിപ്പോർട്ടർ പറഞ്ഞത്. 

റിപ്പോർട്ടറുടെ നാക്കുപിഴയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ രസകരങ്ങളായ പ്രതികരണങ്ങളുമായി ആളുകളും സമൂഹമാധ്യമങ്ങളിൽ സജീവമായി.