മുഷിഞ്ഞു കീറിയ കുപ്പായമിട്ട് നൃത്തം‌: ആ കുട്ടികളുടെ വൈറൽ വിഡിയോയ്ക്ക് പിന്നിൽ

ഉഗാണ്ടയിലെ ഒരു പറ്റം അനാഥക്കുട്ടികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. മസാക്ക കിഡ്സ് ആഫ്രിക്കാന എന്ന സന്നദ്ധ സംഘടന നിര്‍മിച്ച ആല്‍ബങ്ങളാണ് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചത്. 

സാധാരണ ആല്‍ബങ്ങളുടെ ഒരു ആര്‍ഭാടങ്ങളും ഇതിനില്ല. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളോ അതിമനോഹരമായ പശ്ചാത്തലമോ കാണില്ല. മണ്‍ചുവരുള്ള കുഞ്ഞുവീടുകളുടെ പശ്ചാത്തലത്തില്‍ മുഷിഞ്ഞു കീറിയ കുപ്പായമിട്ടാണവര്‍ ചുവടുവയ്ക്കുന്നത്.

എന്നിട്ടുമവര്‍ ലക്ഷക്കണക്കിന് ഹൃദയം കീഴടക്കിയത് അതിമനോഹരമായ നൃത്തച്ചുടവടുകളിലൂടെയാണ്. കുമ്പായ എന്ന ആല്‍ബമാണ് ഇതില്‍ ഏറെ വൈറലായത്

പക്ഷേ അത്ര സുന്ദരമല്ല ഇവരുെട ജീവിതം. എയ്ഡ്സും യുദ്ധവും ദാരിദ്രവും തകര്‍ത്ത ഒരു രാജ്യത്തിന്റെ അതിജീവനമാണ് ആല്‍ബത്തിലൂടെ മസാക്ക കിഡ്സ് ആഫ്രിക്കാനയെന്ന സന്നദ്ധ സംഘടന ലക്ഷ്യമിടുന്നത്. 

രണ്ടര ദശലക്ഷത്തോളം കുട്ടികളാണ് ആഫ്രക്കയില്‍ അനാഥരായുള്ളത്. വീഡിയോയില്‍ നിന്ന് ലഭിക്കുന്ന തുക ഇവരുടെ വിദ്യാഭ്യാസത്തനും ഭക്ഷണത്തിനുമൊക്കെയായാണ് ഉപയോഗിക്കുന്നത്.