ആമസോണ്‍ കാടുകളിലെ തീ അണക്കൽ; ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീല്‍

ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീല്‍. തീയണയ്ക്കാന്‍ 20 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാമെന്നാണ് ഉച്ചകോടിയില്‍ തീരുമാനിച്ചത്. വാഗ്ദാനം ചെയ്ത തുകയുപയോഗിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ യൂറോപ്പില്‍ വനവല്‍ക്കരണം നടത്തണമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ പരിഹസിച്ചു.

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളിലെ കാട്ടുതീ പടര്‍ത്തുന്ന ആശങ്കയിലാണ് ലോകമെങ്ങും. ജി7 ഉച്ചകോടിയിലെ പ്രധാനചര്‍ച്ചാവിഷയവും ഇതുതന്നെയായിരുന്നു. തുടര്‍ന്നാണ് തീയണയ്ക്കാനായി 20 മില്യണ്‍ ഡോളറിന്റെ സഹായവാഗ്ദാനം. എന്നാല്‍ ആമസോണ്‍ കാടുകളില്‍ അധികാരം ഉറപ്പിക്കാനുള്ള നീക്കമായാണ് ബ്രസീല്‍ ഇതിനെ കണ്ടത്.  സഹായം നിരസിച്ച ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ   നോത്രദാം പള്ളിയിലെ തീയണയ്ക്കാന്‍ സാധിക്കാത്ത ഫ്രാന്‍സ് എന്തിനാണ് ഞങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നതെന്നും പരിഹസിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ആമസോണ്‍ കാടുകളില്‍ പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്നദ്ധ സംഘടനകള്‍ മനപ്പൂര്‍വം തീയിട്ടെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ ആരോപണം.  നാല്‍പ്പത്തിനാലായിരം സൈനികരെയാണ് തീ നിയന്ത്രിക്കാനായി ആമസോണില്‍ നിയോഗിച്ചിരിക്കുന്നത്.  എന്നാല്‍ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് വിദേശസഹായം നിരസിക്കുന്ന പ്രസിഡന്റിന്റെ നിലപാടിനെതിരെ രാജ്യത്തിനകത്ത് പരിസ്ഥിതി സംഘടനകള്‍ വന്‍പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

തൊണ്ണൂറുകളില്‍ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടി മാതു പതിനെട്ടുവര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നു. സംവിധായകന്‍ രാജീവ് നാഥിന്റെ ‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലാണ് മാതു അഭിനയിച്ചത്. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിൻറെ വിശേഷങ്ങളുമായി മാതു.