ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നു തന്നെ കാണാം; കൗതുകം; ഇതാ ആ വിഡിയോ

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നു തന്നെ കാണാനാകുമോ? നവമാധ്യമങ്ങളില്‍ വിഡിയോ വൈറലാകുകയാണ്. ഇക്വട്ടോറിയല്‍ ട്രാത്തിങ്ങ് മൗണ്ട് ഉപയോഗിച്ചാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ബഹിരാകാശ ഫോട്ടോഗ്രഫിക്കായാണ് ഈ വിദ്യ ഉപയോഗിക്കുന്നത്. സോണി എസ് 7എസ്ഐഐ ക്യാമറയും കാനന്‍ 24–70 എംഎംഎഫ് 2.8 ലെന്‍സുമാണ് വിഡിയോ പകര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. 

2017 ല്‍ വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതാണെങ്കിലും ഇപ്പോള്‍ എഴുത്തുകാരനായ ആദം സാവേജ് ട്വീറ്റ് ചെയ്തതോടെ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.