സൗരയുഥത്തിന് പുറത്ത് മറ്റൊരു 'ഭൂമി'..?; കണ്ടെത്താൻ ചൈനയുടെ പദ്ധതി

ഭൂമിക്ക് സമാനമായ തരത്തിലുള്ള ഗ്രഹത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചൈന. ഭൂമിയിലെപ്പോലെ ജീവന്റെ തുടിപ്പുള്ള ഗ്രഹമുണ്ടെങ്കിൽ അവിടെ താനസസൗകര്യം ഒരുക്കാനാണ് ബീജിങിന്റെ ശ്രമം. ഇതിനായി ശാസ്ത്ര‍ജ്ഞർ പദ്ധതികൾ തുടങ്ങിയിട്ടുമുണ്ട്. സൗരയുഥത്തിന് പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ വലയം ചെയ്യുന്ന ഗ്രഹമാണ് ലക്ഷ്യം.

അക്കാദമി ഓഫ് സയൻസസ് ഇതിനകം തന്നെ എർത്ത് 2.0 എന്ന ആശയം രൂപപ്പെടുത്തിയിട്ടുണ്ട്, അതാണ് ദൗത്യത്തിന്റെ പേര്. എർത്ത് 2.0 അതിന്റെ രൂപകല്പനയുടെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് നേച്ചര്‌‍ ജേണലിലെ റിപ്പോർട്ട്. വിദഗ്ധരുടെ ഒരു സംഘം പദ്ധതി അവലോകനം ചെയ്യുമ്പോൾ ജൂണിൽ ഈ ദൗത്യം നടപ്പിലാക്കും. അവർ പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ, ദൗത്യത്തിന്റെ വികസനവും ഫണ്ടിംഗ് ഘട്ടവും നടക്കും. പുതിയ ഉപഗ്രഹത്തിന്റെ നിർമാണം തുടങ്ങും. 

ഏഴ് ദൂരദർശിനികൾ ഈ ദൗത്യത്തിനായി സജ്ജമാക്കും. എക്സോപ്ലാനറ്റുകളെ കണ്ടെത്തുന്നതിനായി ആകാശത്തെ സ്കാൻ ചെയ്യും. നാസയുടെ കെപ്ലർ ദൗത്യത്തിന് സമാനമായിരിക്കും ഈ പദ്ധതിയെന്നാണ് റിപ്പോർട്ട്.