ഇന്ധനം വേണ്ട, ഹെൽമറ്റ് വേണ്ട; ഒരു ജനതയുടെ തടിയിലുണ്ടാക്കിയ സ്കൂട്ടർ; വിഡിയോ

പെട്രോൾ വേണ്ട, യാത്രക്കാർക്ക് ഹെൽമറ്റ് േവണ്ട, ബുക്കും പേപ്പറും വേണ്ട.. ഇതൊന്നുമില്ലാതെ സ്കൂട്ടറിൽ യാത്ര നടത്തുന്ന ഒരു വിഭാഗത്തിന്റെ ജീവിതം സോഷ്യൽ ലോകം ഒരിക്കൽ കൂടി സജീവമായി ചർച്ചചെയ്യുകയാണ്. ഫിലിപ്പിന്‍സിലെ ആദിവാസികള്‍ നിര്‍മിക്കുന്ന തടി കൊണ്ടുള്ള സ്കൂട്ടറുകളാണ് ശ്രദ്ധ നേടുന്നത്. വ്യത്യസ്ഥ സ്റ്റൈലുകളിലും രൂപത്തിലും ഇവർ സ്കൂട്ടറുണ്ടാക്കുന്നു. ചിലതെല്ലാം കാഴ്ചയിൽ തന്നെ ഗംഭീരമാണ്. ഫോട്ടോഗ്രാഫറായ റിച്ചാര്‍ഡ് ഹാ പകര്‍ത്തിയതാണ് ഈ ചിത്രങ്ങളിലൂടെയാണ് ഇൗ വേറിട്ട ആശയം പുറത്തറിയുന്നത്.

തടിയിൽ രൂപപ്പെടുത്തുന്ന ഇത്തരം സ്കൂട്ടറുകൾ ഇവർ കുന്നിറങ്ങാനാണ് ഉപയോഗിക്കുന്നത്. കാലുകൾ ഉപയോഗിച്ചാണ് സ്കൂട്ടർ നിയന്ത്രിക്കുന്നത്. കുന്നിൻ മുകളിൽ താമസിക്കുന്ന ഇവർ പലപ്പോഴും ഒരുമിച്ചാണ് മലയിറങ്ങി വരുന്നത്.  ചുവപ്പ് നിറത്തിലുള്ള പരമ്പരാഗതമായ വസ്ത്രങ്ങളാണ് ഇവര്‍ ഒരുപോലെ ധരിക്കുന്നതും. ഇവര്‍ വിശ്വസിക്കുന്നത് അവരുടെ ദൈവമിരിക്കുന്നത് പ്രകൃതിയിലാണെന്നാണ്. ഇൗ കാഴ്ച കാണാൻ സഞ്ചാരികളും ഒത്തുകൂടാറുണ്ട്. വിഡിയോ കാണാം.