അപൂർവ്വ നിമിഷം: ഡീക്കൻ പട്ടവും വൈദിക പട്ടവും ഒരുമിച്ച്; കത്തോലിക്കാ സഭയില്‍ ചരിത്രം

കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വൈദിക വിദ്യാർത്ഥി ഡീക്കൻ പട്ടവും വൈദികപട്ടവും സ്വീകരിച്ച് വൈദികനായി. ആശുപത്രി കിടക്കയിൽ വെച്ച് തന്നെ ദിവ്യബലിയും അർപ്പിച്ചതോടെ ലോക കത്തോലിക്കാ സഭയിൽ നടന്നത് ചരിത്രം. സൺസ് ഓഫ് ഡിവൈൻ പ്രൊവിന്‍സ് സന്യാസി സമൂഹത്തിലെ മൈക്കിൾ ലോസ് എന്ന വിദ്യാർത്ഥിക്ക് വേണ്ടിയാണ് ചട്ടങ്ങളും നിയമങ്ങളും മറി കടന്നത്.

മാർപാപ്പയുടെ അനുഗ്രഹത്തോടെയും നിർദേശങ്ങളോടെയുമാണ് മൈക്കിളിന് ശുശ്രൂഷാ പട്ടവും വൈദിക പട്ടവും ഒരേ സമയം നൽകിയത്. നിലവിൽ 23 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സഭയിലെ സഹായ മെത്രാൻ മാരെക് സോളാർസ്കിന്റെ മുഖ്യകാർമ്മികത്വത്തിലാണ് മൈക്കിളിന്റെ കട്ടിലിന് സമീപം വിശുദ്ധ കുർബാന അടക്കമുളള പൗരോഹിത്യ ചടങ്ങുകൾ നടന്നത്.