മന്ത്രവാദിയെ പ്രണയിച്ച് നോര്‍വേ രാജകുമാരി; കടുത്ത രോഷമുയര്‍ത്തി രാജ്യജനത: വിവാദം

മന്ത്രവാദിയെ പ്രണയിച്ച് രാജകുമാരി, പറയാൻ പോകുന്നത് മുത്തശ്ശിക്കഥയല്ല. നോർവേ രാജകുമാരിയുടെ കഥയാണ്. താൻ ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണെന്ന് നോർവേയിലെ രാജകുമാരി മാർത്താ ലൂയിസ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിവരം പറഞ്ഞത്. പ്രണയത്തിനെ അനുകൂലിക്കുന്ന നോർവീയൻ ജനത രാജകുമാരിയുടെ കാര്യത്തിൽ കടുത്ത വിമർശനമാണ് നടത്തുന്നത്. രാജകുമാരി ഒരു മന്ത്രവാദിയെ പ്രണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. 

ഷമൻ ഡൂറെക് എന്ന മന്ത്രവാദിയോടുള്ള പ്രണയത്തെതുടർന്ന് വിവാഹബന്ധം വരെ രാജകുമാരി വേർപെടുത്തി. ഉപാധികളില്ലാത്ത പ്രണയമെന്താണെന്ന് ഷമനെ പരിചയപ്പെട്ട ശേഷമാണ് മനസിലാകുന്നതെന്ന് 47കാരിയായ രാജകുമാരി പറയുന്നത്. ഷമൻ ജീവിതം മാറ്റിമറിച്ചു. ഭയമില്ലാതെയും ചോദ്യങ്ങളില്ലാതെയും എന്നെ പ്രണയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാമുകിയായതിൽ താൻ സന്തോഷിക്കുന്നുവെന്നും മാർത്ത കുറിച്ചു.

ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ 'കഷ്ടം, മാർത്ത നിങ്ങൾ രാജകുമാരി പദവി ഉപേക്ഷിക്കണ'മെന്നുമൊക്കെ നിരവധി പേർ കമന്റിട്ടിട്ടുണ്ട്. ഇവർക്കുള്ള മറുപടിയും രാജകുമാരി നൽകി. വിമര്‍ശകരല്ല, എന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.  നിങ്ങളെ തൃപ്തിപ്പെടുത്താനായി എനിക്ക് എന്‍റെ ആളെ തെരഞ്ഞെടുക്കാന്‍ പറ്റില്ല. എന്‍റെ ഇഷ്ടങ്ങള്‍ താന്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നതെന്ന ശക്തമായി മാർത്ത പ്രതികരിച്ചു.  

ങ് ഹാരള്‍ഡ് വിയുടെയും ക്വീന്‍ സജോയുടെയും മകളായി ജനിച്ച മാര്‍ത്താ ലൂയിസിന്‍റെ ആദ്യവിവാഹം 2002ല്‍ ആയിരുന്നു. ആ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളുമുണ്ട്.  42 വയസ്സുകാരന്‍ ഷമന്‍ ഡൂറെക്ക് കാലിഫോര്‍ണിയയിലാണ് ജനിച്ചത്.