5 വർഷം; നമ്മൾ അനുഭവിച്ചത് നൂറ്റാണ്ടിലെ കൊടിയ ചൂട്

ന്യൂയോർക്ക് ∙ ആധുനികകാലത്തെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ നമ്മളനുഭവിച്ചു തീർത്തതെന്നു പഠനം. 1880 മുതൽ കഴിഞ്ഞ വർഷം വരെ, 138 വർഷത്തെ ആഗോളതാപനിലയാണ് നാസയുടെ ബഹിരാകാശ വിഭാഗം പഠിച്ചത്. ഇതുപ്രകാരം 20ാം നൂറ്റാണ്ടിലെ ശരാശരി താപനിലയേക്കാൾ 0.83 ഡിഗ്രി കൂടുതലായിരുന്നു കഴിഞ്ഞവർഷം അനുഭവപ്പെട്ടത്. ഇതിലുമധികമായിരുന്നു 2015–17 ലെ ചൂട്.

1880 കൾക്കു ശേഷം ആഗോളതാപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസോളം വർധനയുണ്ടായി. മനുഷ്യർ ഹരിതഗൃഹവാതകം വൻതോതിൽ പുറന്തള്ളുന്നതാണ് പ്രധാനകാരണം. കഴിഞ്ഞ വർഷം ആർട്ടിക് പ്രദേശത്ത് വൻതോതിൽ മഞ്ഞുമലകൾ ഉരുകിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.