കടുത്ത ചൂടിനെ തടയാൻ ഷവറിൽ തൂങ്ങിയാടി ഏഴടി നീളമുളള പെരുമ്പാമ്പ്; അമ്പരപ്പ്

ഓസ്ട്രേലിയയിലെ പ്രശസ്ത പാമ്പുപിടുത്തക്കാരനാണ് ലൂക്ക് ഹണ്ട്‍‍ലി'. ലൂക്ക് പുതിയതായി പിടികൂടിയ പെരുമ്പാമ്പ് ആണ് കക്ഷിയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. കൊടുംകാട്ടിൽ നിന്നോ ആൾതാമസമില്ലാത്ത ഇടങ്ങളിൽ നിന്നല്ല ലൂക്ക് പെരുമ്പാമ്പിനെ പിടികൂടിയത്. കുളിമുറിയിലെ ഷവറിൽ നിന്നാണ് ലൂക്ക് ഈ പാമ്പിനെ പിടികൂടിയതെന്ന് എന്നതാണ് കൗതുകം. ഓസ്ട്രേലിയയിലെ കടുത്ത ചൂട് മുൻ വർഷങ്ങളെ അപേക്ഷിച്ച് പരിധികൾ ലംഘിക്കുകയാണ്.

കടുത്ത ചൂടായതിനാൽ മനുഷ്യരെപ്പോലെ ശരീരം തണുപ്പിക്കുന്നതിനു വേണ്ടിയാണ് ഇഴജന്തുക്കൾ വീടുകളിലേക്ക് എത്തുന്നതെന്ന് ലൂക്ക് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയയിൽ ടോയ്‍െലറ്റിൽ കുടുംബം പെരുമ്പാമ്പിനെ കണ്ടതെന്ന വാർത്തകൾ പുറത്തു വന്നത്. മറ്റൊരു സംഭവത്തിൽ ടോയ്‍ലെറ്റിത്തിയ പാമ്പിനെ സ്ത്രീയെ കടിച്ചിരുന്നു.

സതേൺ ക്വീൻസ്‌ലാൻഡിലെ സൺഷൈൻ കോസ്റ്റിൽ താമസിക്കുന്ന കുടുംബമാണ് കുളിമുറിയിൽ അപ്രതീക്ഷിതമായി പെരുമ്പാമ്പിനെ കണ്ടത്. രാവിലെ കുളിമുറിയിൽ കയറിയപ്പോൾ കണ്ടത് ഏഴടി നീളമുള്ള പെരുമ്പാമ്പ് ഷവറിൽ തൂങ്ങിക്കിടക്കുന്നതാണ്. ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. 

പാമ്പിനെ പിടികൂടുന്നതിന്റെ വിഡിയോ ലൂക്ക് തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കടുത്ത ചൂടിനെ അതിജീവിക്കാൻ തണുപ്പുളള സ്ഥലങ്ങളിൽ പാമ്പുകൾ ചുറ്റിപ്പിടിച്ചു കിടക്കുന്നതും സാധാരണമാണെന്നും ഷവറുകളിലും ടോയ്‍ലെറ്റുകളിലും പാമ്പുകൾ കയറിപ്പറ്റുന്നത് അതിസാധാരണമായി മാറുകയാണെന്നും ലൂക്ക് പറയുന്നു. ചൂട് മൂലം ജലാശയങ്ങളിലെ വെള്ളം വറ്റിയതിനാലാണ് തണുപ്പ് തേടി ഇഴജന്തുക്കൾ വീടുകളിലേക്ക് എത്തുന്നതെന്നും ലൂക്ക് പറയുന്നു.