43–ാം വയസ്സില്‍ 22 കുട്ടികളുടെ അമ്മ; ആദ്യപ്രസവം 13–ാം വയസിൽ; വിവാദത്തില്‍ റാഡ്ഫോർഡ്

43–ാം വയസിൽ 22–ാമത്തെ കുഞ്ഞിനെ തങ്ങൾ കാത്തിരിക്കുന്നുവെന്ന റാഡ്ഫോർഡിന്റെ വെളിപ്പെടുത്തലും ചർച്ചയ്ക്ക് വഴിവച്ചു. സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന നിരവധി പേർ ചാനലിലൂടെയാണ് റാഡ്ഫോർഡ് 22–ാമതും ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പതിമൂന്ന് വയസ് മാത്രം പ്രായമുളള കുട്ടിയെ കൗമാരക്കാരൻ ഗർഭിണിയാക്കിയെന്നത് കുറ്റകൃത്യമാണെന്ന് ഷോ കണ്ട ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെട്ടു. അവൾ കുട്ടിയായിരിക്കേ അവൾക്കൊരു കുട്ടിയോ എന്ന് ആശ്ചര്യപ്പെടുന്നവരും നിരവധിയുണ്ട്. 22 കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തിയ റാഡ്ഫോർഡിന്റെ ആത്മസമർപ്പണത്തെ വാഴ്ത്തുന്നവരും നിരവധി.

ഇത്രയും വലിയ ഒരു കുടുംബം എങ്ങനെയാണ് മുന്നോട്ടു കൊണ്ടു പോകുകയെന്ന് ആശങ്കപ്പെടുന്നവരായിരുന്നു നിരവധി. പൈ ഷോപ്പിലാണ് നോയലിന് ജോലി. ശമ്പളമായി ലഭിക്കുന്ന 50,000 പൗണ്ടാണ് കുടുംബത്തിന്റെ വരുമാനം, മൂത്തമകൾ കോളിനാണ് സമ്പാദിക്കുന്ന മറ്റൊരു അംഗം. ഇവര്‍ക്ക് ആഴ്ച 170 പൗണ്ട് ശിശുക്ഷേമമായി കിട്ടുന്നുണ്ട്. ഭക്ഷണത്തിന് മാത്രം 300 പൗണ്ട് ആഴ്ചയില്‍ കുടുംബത്തിന് വേണ്ടി വരുന്നുണ്ട്. ദിവസവും 18 പൈന്റ് പാല്, മൂന്ന് ലിറ്റര്‍ ജ്യൂസ്, മൂന്ന് പെട്ടി ധാന്യം എന്നിവ വീതം വരുന്നുണ്ട്.

കുട്ടികളാണ് തങ്ങളുടെ എല്ലാമെന്നും കുഞ്ഞുങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നതിനും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിനും നല്ലൊരു തുക തങ്ങൾ മാറ്റിവയ്ക്കാറുണ്ടെന്നും ഇവർ പറയുന്നു. 2013ൽ ദമ്പതികൾ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തങ്ങളുടെ 17–ാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയായിരുന്നു അവർ അപ്പോൾ. 10 മുറികളുളള തങ്ങളുടെ വീടും യുട്യൂബ് ചാനൽ വഴി ഇവർ പുറത്തു വിട്ടിരുന്നു. ഒൻപതാമത്തെ പ്രസവത്തോടെ ഭർത്താവ് നോയൽ വന്ധ്യംകരണത്തിനു വിധേയമായിരുന്നെങ്കിലും കൂടുതൽ കുട്ടികൾ വേണമെന്ന തീരുമാനത്തിൽ വീണ്ടും ശസ്ത്രക്രിയയിലൂടെ പ്രതുൽപാദന ശേഷി വീണ്ടെടുക്കുകയായിരുന്നു.ഗർഭിനിരോധന മാർഗങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹത്താൽ അതെല്ലാം ഒഴിവാക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.