മേഗൻ ഗര്‍ഭിണി; കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിൽ രാജകുടുംബം

ഹാരി രാജകുമാരനും മേഗൻ മർക്കിളും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലെന്ന് റിപ്പോർട്ട്. 2019ഓടെ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരതിഥി കൂടി എത്തുമെന്ന് കൊട്ടാരം പ്രസ്താവനയിലൂടെ അറിയിച്ചു. 

മെയ് 19നായിരുന്നു ഹാരി രാജകുമാരനും ഹോളിവുഡ് നടിയും മോഡലുമായ മേഗനും വിവാഹിതരായത്. വിവാഹത്തിനുശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഇരുവരുമിപ്പോൾ. പസഫിക് ടൂറിന്റെ ഭാഗമായി ഇരുവരും കഴിഞ്ഞ ദിവസം സിഡ്നിയിലെത്തി. 

വിവാഹശേഷം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ് മേഗൻ.