ചൈനീസ് പ്രസിഡന്റിനെ പാചകം പരിശീലിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ്

നയതന്ത്രബന്ധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ രാജ്യത്തലവന്മാര്‍ വിദേശസന്ദര്‍ശനം നടത്തുന്നത് സാധാരണമാണ്. ഇത്തവണ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റിന് പാചകത്തിലും പരിശീലനം നല്‍കിയാണ്  റഷ്യന്‍ പ്രസിഡന്റ് മടക്കിയയച്ചത്. 

നല്ല രുചിയേറിയ ഭക്ഷണം ഏത് കൊലകൊമ്പന്റെ മനസ് കീഴടക്കാനും സഹായിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്.  അത് പരിക്ഷീച്ച് നോക്കിയവരുടെ ലിസിറ്റിലേക്ക് ഇനി ഒരു പേര് കൂടി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പാചകം പഠിപ്പിച്ചത് ചില്ലറക്കാരനെയൊന്നുമല്ല, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ. 

ഏഷ്യന്‍ വന്‍കരയിലെ രണ്ട് നയതന്ത്രശക്തികളുടെ നേതാക്കളും പാചകത്തിലും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. പുടിന്റെ പാന്‍ക്കേക്കുകള്‍ ഷിയ്ക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലും ഈ ഇഷ്ടം പ്രതിഫലിക്കുമോയെന്ന്് കാത്തിരുന്ന് കാണാം.