പാക് നടി രേഷ്മ വെടിയേറ്റ് കൊല്ലപ്പെട്ടു, ഭർത്താവ് ഒളിവിൽ

പ്രശസ്ത പാക്കിസ്ഥാൻ നടിയും ഗായികയുമായ രേഷ്മ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം ഭർത്താവിനെ കാണാതായി. ഭർത്താവാണ് കൃത്യത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മയെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുംബകലഹമാണ് കാരണമെന്നും പൊലീസ് നിഗമനം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്. ഇവിടെ പലപ്പോഴും അക്രമങ്ങൾ പതിവാണ്. കൊല്ലപ്പെട്ട രേഷ്മയുടെ സ്വദേശവും ഇവിടെയാണ്. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ നടി സോബൽ ഗോലുന എന്ന നാടകത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 

പാക്കിസ്ഥാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കലാകാരികൾക്കു നേരെയുണ്ടാകുന്ന പതിനഞ്ചാമത്തെ അക്രമമമാണ് ഇത്. കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റേജ് പരിപാടിയ്ക്കിടെ നടി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.