തായ് രക്ഷാപ്രവർത്തകർ വീണ്ടും, ഇത്തവണ രക്ഷിച്ചത് പിഞ്ചുകുഞ്ഞിനെ: വിഡിയോ

തായ് രക്ഷാപ്രവർത്തരുടെ അര്‍പ്പണബോധം വീണ്ടും വാർത്തയാകുന്നു. ലാവോസിൽ വെള്ളപ്പൊക്കത്തിൽ പെട്ട പിഞ്ചുകുട്ടിയെ ഇവർ രക്ഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത്. നാലു ദിവസം ഭക്ഷണം ലഭിക്കാത്ത കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപെട്ടത്.  കുട്ടിക്കു പുറമേ 13 പേരെ ഇവർ രക്ഷപെടുത്തി.  ഡാം തകർന്നുണ്ടായ വെള്ളപ്പൊക്കം 10,000 ത്തോളം ആളുകളെയാണ് ബാധിച്ചത്. 

17 ദിവസം ഗുഹക്കുള്ളിൽ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ച രക്ഷാപ്രവർത്തകർക്ക് അഭിനന്ദനപ്രവാഹമായിരുന്നു. അകത്തു കുടുങ്ങിയ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ പേര് കാട്ടുപന്നികള്‍ എന്നര്‍ത്ഥം വരുന്ന 'വൈല്‍ഡ് ബോര്‍സ്' എന്നായിരുന്നു,  രക്ഷാസംഘത്തെ തായ്‌നേവി വിശേഷിപ്പിച്ചത് തവളകള്‍ എന്നും.