അഴിമതിക്കുട ചൂടി ജേക്കബ് സുമ; രോഷം നുരഞ്ഞ് രാജ്യം

ആഫ്രിക്കൻ രാജ്യങ്ങളിൽ അഴിമതിയും കുത്തഴിഞ്ഞ ഭരണവും കൊടികുത്തി വാഴുന്നു. ഭരിക്കുന്നവരെ ജനം ആട്ടി പായിക്കുന്നു. ഇതിൽ ഒടുവിലത്തെ ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയുടെ അതികായകനായ പ്രസിഡന്റ്‌ ജേക്കബ് സുമ. അധികാരത്തില്‍ കടിച്ചൂതൂങ്ങി രാജ്യത്തെ കൊള്ളയടിക്കുന്ന  പ്രസിഡന്റിനെ പുറത്താക്കാൻ സ്വന്തം പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തീരുമാനമെടുത്തിരിക്കുകയാണ്.

സുമയെ പുറത്താക്കു... ദക്ഷിണാഫ്രിക്കയെ രക്ഷിക്കൂ... മാസങ്ങളായി ദക്ഷിണാഫ്രിക്കയിൽ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മുദ്രവാക്യമാണിത്. കേപ്‌ടൗണിലും ജൊഹാനസ്ബർഗിലു മാത്രമല്ല. ദക്ഷിണാഫ്രിക്കയിലെ മറ്റു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ജനരോഷം പടരുകയാണ്. ഒരു കാലത്ത് ഏറെ ആധാരവും ബഹുമാനവും ഏറ്റുവാങ്ങിരുന്ന ജേക്കബ് സുമ ഇന്ന് ആഫ്രിക്കയുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി വിവാദങ്ങളുടെ തോഴാനായിട്ടാണ് ജേക്കബ് സുമ സഞ്ചരിക്കുന്നത്. 

അന്നേ തിരിച്ചടി

1995 മുതൽ ദക്ഷിണാഫ്രിക്കയുടെ വൈസ് പ്രെസിഡന്റായിരുന്ന ജേക്കബ് സുമക്ക് ആദ്യ തിരിച്ചടിയേറ്റത് 2005ലായിരുന്നു. അഴിമതി ആരോപണതെ തുടർന്ന് അന്ന് സുമയെ പ്രസിഡന്‍റായിരുന്ന താബോ എംബക്കി വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന് പുറത്താക്കി. ഇടിവെട്ടിയവന്റെ തലയിൽ തേങ്ങ വീണ പോലെ സുമയ്ക്കെതിരെ ലൈംഗിക ആരോപണവും ഇതേ വർഷം ഉയർന്നു വന്നു.  31കാരിയായ യുവതിയെ ജൊഹനാസ് ബെർഗിലെ വസതിയിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. കേസ് കോടതിയിൽ എത്തിയെങ്കിലും ജൊഹനാസ് ബെർഗ് ഹൈകോടതി സുമയെ ഒരു വര്‍ഷത്തിനപ്പുറം കുറ്റവിമുക്തനാക്കി. 

തിരിച്ചുവരവ്

തിരിച്ചടികളിൽ  തളരാതിരുന്ന സുമ 2007ല്‍ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ പ്രസിഡന്റആയി തിരഞ്ഞെടുക്കപ്പെട്ടു. സുമയ്ക്കെതിരെയുള്ള കേസ് അന്വേഷണത്തിൽ ഇടപെട്ടു എന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും ആഫ്രിക്കയിൽ ഉന്നത കോടതി കണ്ടെത്തിയതിനെ തുടർന്ന് എംബെക്കി 2008ല്‍ രാജിവച്ചു. 2009ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ജേക്കബ് സുമയുടെ നേതൃത്വത്തിൽ പാർട്ടി വീണ്ടും അധികാരത്തിൽ വന്നു. ആ വർഷം സുമയുടെ ജീവിതത്തിൽ മറക്കാനാവാത്തതാണ്.  യൂറോപ്പ്യൻ കമ്പനികളുമായി നടത്ത ആയുധവ്യാപാരത്തിൽ 30 ബില്ല്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയെന്ന ഗുരുതതമായ ആരോപണം സുമയ്ക്കെതിരെ ഉയർന്നുവന്നത് ഈ വർഷമാണ്. ഇതിന്റെ അലയൊലികളാണ് ഇന്ന് നടക്കുന്ന സുമ വിരുദ്ധ പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. കടുത്ത ആരോപണങ്ങൾക്കിടയിലും 2014ലെ തിരഞ്ഞെടുപ്പിൽ ആഫ്രിക്കൻ ജനത സുമയെ വീണ്ടും അധികാരത്തിലെത്തിച്ചു. 2016ല്‍ സ്വന്തം വസതിയിൽ സ്വിമ്മിങ് പൂളും ആംഫിതിയേറ്ററും ഉണ്ടാക്കാൻ സർക്കാർ ഖജനാവിൽ നിന്നും 23മില്ല്യണ്‍ ഡോളർ ചിലവഴിച്ച സുമ അധികാര ദുർവിനിയോഗവും ഭരണഘടനാ ലംഘനവും നടത്തിയെന്നും  തുക മുഴുവൻ തിരിച്ചടയ്ക്കണം എന്നും  ദക്ഷിണാഫ്രിക്കയിലെ  പരമോന്നതകോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കാത്ത പ്രസിഡന്റിനെ ഇംപീമെന്‍‌റ് പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ടുവന്നു. 223 പാര്‍ലമെന്റ് അംഗങ്ങൾ സുമയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ഇംപീമെന്‍‌റ്  പ്രമേയം പരാജയപ്പെട്ടു.  

വീഴ്ചക്കാലം

കടമ്പകൽ ഓരോന്നായി മറികടന്ന സുമയെ തീർത്തും പ്രതിരോധത്തിലാക്കുന്നതായിരുന്നു 2017 ഡിസംബര്‍ 17ന് വന്ന കോടതി വിധി. ആയുധ വ്യാപാര കുംഭകോണത്തിൽ സുമ വിചാരണ നേരിടണം എന്ന് പ്രീറ്റോറിയയിലെ കോടതി വിധിച്ചു. അഴിമതി, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, മാഫിയവൽക്കരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രസിഡന്റിനെതിരെ കോടതിയിൽ ഉയർന്നു വന്നത്. ആരോപണങ്ങൾ രാജ്യത്താകെ കത്തിപ്പ ടർന്നു.  പ്രതിഷേധം ഇരമ്പി.സുമയെ പാർട്ടി നേതൃ പദവിയിൽ നിന്ന് മാറ്റി. തുടർന്നാണ് പ്രസിഡന്റ്‌ സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നത്. നഷ്​ടപ്പെട്ട വിശ്വാസ്യത തിരിച്ചുലഭിക്കാൻ  രാജി അനിവാര്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി പറഞ്ഞു. 

പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് മാറാൻ തയ്യാറാണെന്ന്  അതിനു മൂന്ന് മാസം സമയം തരണമെന്നുമാണ് ഒടുവിൽ സുമ അറിയിച്ചിരിക്കുന്നത്.  എന്നാൽ നട്ടെല്ലൊടിഞ്ഞ സമ്പദ്വ്യവസ്ഥയുമായി പിടിച്ചു നിൽക്കാൻ പാടുപെടുന്ന ആഫ്രിക്കയിൽ രാജ്യത്തെ കൊള്ളയടിക്കുന്ന പ്രസിഡന്‍റിനെ ഒരു നിമിഷം പോലും തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷവും ജനങ്ങളും. ചിലയിടങ്ങളിൽ സുമ അനുകൂലികള്‍ സുമ വിരുദ്ധരുമായി ഏറ്റുമുട്ടി. തൊഴിലില്ലായ്മയും പട്ടിണിയും പെരുകുന്ന ഒരു രാജ്യത്തു ജനങ്ങളെ വിശ്വസിക്കുന്ന ജനങ്ങളെ വിശ്വസിക്കുന്ന ഒരു ഭരണാധികാരിയെയാണ് ആവശ്യം.