ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം; ബംഗ്ലദേശിനെ തകർത്തു

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പര്‍ 12ല്‍ ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സിന്റെ വമ്പന്‍ ജയം. സൂപ്പര്‍ 12ലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ റൈലി റൂസോയുടെ കരുത്തിലാണ് 205 എന്ന വമ്പന്‍ സ്കോര്‍ നേടിയത്.