മകളിലെ അമ്മയെ വാനോളം പ്രശംസിച്ച് നടി ഊര്‍മിള ഉണ്ണി. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന മകള്‍ ഉത്തരയുടെ പുസ്തകത്തിനും അമ്മയുടെ വക നൂറില്‍ നൂറുമാര്‍ക്ക്. ഇംഗ്ലീഷിലെഴുതിയ 'എ പ്രഗ്നന്‍സി മെമ്മോയര്‍' അമ്മയാവാന്‍ കാത്തിരിക്കുന്നവര്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞു.
ഗര്‍ഭം ധരിക്കുന്നതു മുതല്‍ കുഞ്ഞുണ്ടാവുന്നതു വരെയുള്ള നര്‍ത്തകി ഉത്തര ഉണ്ണിയുടെ നിമിഷങ്ങളാണ് പുസ്തകത്തില്‍. ആ യാത്ര നേരിട്ടുകണ്ടതാണ് ഉത്തരയുടെ അമ്മയും നടിയുമായ ഊര്‍മ്മിള ഉണ്ണി. തനിക്ക് അഭിമാനമാണ് മകള്‍ എന്ന് പറയുന്നു, ഊര്‍മ്മിള. ഒരു അമ്മയെന്ന നിലയില്‍ ഉത്തരയുടെ 'എ പ്രഗ്നന്‍സി മെമ്മോയര്‍' നല്‍കുന്ന ആനന്ദം ചെറുതല്ല. നൃത്തവും വ്യായാമവും കൂടെക്കൂട്ടിയ ഉത്തരയുടെ ഗര്‍ഭകാലം. പഴയതലമുറയില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച അറിവുകളുമുണ്ട്, പുസ്തകത്തില്‍.
നൃത്തത്തെയും കൈക്കുഞ്ഞിനെയും ഒരുപോലെ കൊണ്ടുപോകുന്ന മകളുടെ കഴിവിനുമുണ്ട്, ഈ അമ്മയുടെ പ്രശംസ. കുഞ്ഞു ധീമഹിയും അമ്മയെയും അമ്മൂമ്മയെയും പോലെ തന്നെ നൃത്തത്തിന്‍റെയും താളത്തിന്‍റെയും ആരാധികയാണ്. സമൂഹമാധ്യമങ്ങളില്‍പങ്കുവെയ്ക്കുന്ന വിഡിയോകളും ഹിറ്റാണ്.
Urmila unni about daughter uthara