ബോക്സ് ഓഫീസില്‍ 100കോടി കളക്ഷനും നേടി ഒടിടിയിലെത്തിയ പ്രേമലുവിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ ഒട്ടുമിക്ക സീനുകളും ഓര്‍മിപ്പിക്കത്തക്ക രീതിയിലുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഏഴര മിനിറ്റോളം നീളുന്ന ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ ചിത്രത്തിലെ സീനുകളേക്കാള്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് പേജിലൂെടയാണ് വീഡിയോ പുറത്തുവിട്ടത്.
നസ്ലിനും മമിത ബെെജുവും പ്രധാന വേഷത്തിലെത്തിയ പ്രേമലു ബോക്സോഫീസിൽ 100 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു. ഏപ്രിൽ 12ന് ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. .
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മാണം. 2024ലെ ആദ്യ 50 കോടി ചിത്രം എന്ന നേട്ടവും പ്രേമലു സ്വന്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ സൗഹൃദവും പ്രണയവുമെല്ലാം ചര്‍ച്ചയായി നിറഞ്ഞു നില്ക്കുമ്പോള് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.
Premalu Movie Behind The Scene Video Out