പ്രായം വെറും നമ്പറല്ലേ മക്കളേ.. വൈറലായി ഡാന്‍സര്‍ ലീലാമ്മ

leela
SHARE

വിവാഹ വീട്ടിലെ ആഘോഷത്തിനിടയ്ക്ക് ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്ന പാട്ടിനൊപ്പം നൃത്തം ചെയ്ത് ആവേശം തീര്‍ക്കുന്ന മുത്തശ്ശിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. എന്തൊരു എനര്‍ജിയാണെന്നും പ്രായം വെറും നമ്പരാണെന്നും പറഞ്ഞ് നിരവധിപേര്‍ അഭിനന്ദനമറിയിക്കുകയാണ്. പട്ടാമ്പിയില്‍ ബന്ധുവിന്‍റെ വിവാഹത്തിനെത്തിയപ്പോഴാണ് എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോണ്‍ കുട്ടികള്‍ക്കൊപ്പം ചുവട് വച്ച് കൈയ്യടി നേടിയത്.  

ആഹ്ലാദവും ആവേശവും ഒരുപോലെ ചുവടുകളില്‍ നിറച്ച ലീലാമ്മ നിമിഷങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയ വാളുകളിലെ ഹീറോയായി.  പട്ടാമ്പിയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ ഒരു പരീക്ഷണമാണ് പിന്നീട് വൈറലായത്. നൃത്തം കണ്ട് കുടുംബാംഗങ്ങള്‍ ഒന്നാകെ ലീലാമ്മയ്ക്ക് കൈ കൊടുത്തു. കൗതുകം തോന്നി മകന്‍ സന്തോഷ് വൈറല്‍ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നാണ് ലീലാമ്മ പറയുന്നത്. 

നൃത്തച്ചുവടിന്റെ ആവേശത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും അമ്മ സൂപ്പറെന്ന് മകൻ സന്തോഷ്. നിരവധിപേരാണ് ഫോണിലൂടെയും നേരിട്ടും ലീലാമ്മയെ അഭിനന്ദിച്ചത്. മന്ത്രി വി.ശിവന്‍കുട്ടി എന്തൊരു ഊര്‍ജമെന്ന തലക്കെട്ടോടെ ഫേസ് ബുക്ക് പോസ്റ്റിട്ടു. മധുരക്കിനാവിനൊപ്പമുള്ള ലീലാമ്മയുടെ ആവേശം എത്രയോ അമ്മമാര്‍ക്ക് പ്രായം മറന്ന് മുന്നേറാനുള്ള വഴിയൊരുക്കുമെന്നതും യാഥാര്‍ഥ്യം.

MORE IN SPOTLIGHT
SHOW MORE