സ്റ്റേജില്‍ കയറി കെട്ടിപ്പിടിച്ച് ‘ഐലവ്‌യു’ പറഞ്ഞ് ആരാധിക; ഗായകന്റെ മറുപടിക്ക് കയ്യടി

atif-aslamsinger
SHARE

സ്റ്റേജില്‍ ഷോ നടക്കുന്നതിനിടെ ആരാധകര്‍ കാണിക്കുന്ന പല പ്രവൃത്തികളും ഗായകരെ പ്രകോപിതരാക്കാറുണ്ട്. ആരാധക സ്നേഹം അതിരുവിടുമ്പോള്‍ വളരെ മോശമായി തിരിച്ചുപെരുമാറുന്നതും വാര്‍ത്തകളാവാറുണ്ട്. എന്നാല്‍ വളരെ ഊഷ്മളമായൊരു കാഴ്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രശസ്ത പാക് ഗായകന്‍ അതിഫ് അസ്‌ലത്തിന്റെ ബംഗ്ലാദേശിലെ സ്റ്റേജ് ഷോക്കിടെയാണ് സംഭവം. ഷോ നടക്കുന്നതിനിടെ ഒരു ആരാധിക സ്റ്റേജിലേക്ക് ഓടിക്കയറി അതിഫിനെ കെട്ടിപ്പിടിക്കുകയും കരയുകയും പിന്നാലെ ഐലവ്‌യു എന്നു പറയുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.

ആരാധികയുടെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തില്‍ അമ്പരപ്പോ ഞെട്ടലോ കാണിക്കാതെ തീര്‍ത്തും മാന്യമായ പെരുമാറ്റമാണ് അതിഫില്‍ നിന്നുണ്ടായതെന്നാണ് ഇന്റര്‍നെറ്റ് പറയുന്നത്. തിരിച്ച് ആരാധികയെ ആശ്ലേഷിക്കുകയായിരുന്നു അതിഫ്. ഐലവ്‌യൂ എന്ന് ആരാധിക പറഞ്ഞപ്പോള്‍ ഐലവ്‌യു ടൂ എന്ന് അതിഫ് പറഞ്ഞു. പിന്നാലെ സീറ്റില്‍ പോയിരിക്കാന്‍ പറഞ്ഞ് ആരാധികയെ സമാധാനിപ്പിച്ച് വിടുന്ന അതിഫിന്റെ വിഡിയോ വൈറലാണ്. 

ആ സാഹചര്യത്തെ മനോഹമായി കൈകാര്യം ചെയ്ത അതിഫിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ലോകം നല്‍കുന്നത്. അതിഫിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആ പെണ്‍കുട്ടിക്ക് ഫൈന്‍ ലഭിച്ചേനെയെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. നേരത്തേയും  സമാനമായ രീതിയില്‍ അതിഫിന് ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്. പാടുന്നതിനിടെ ആരാധകന്‍ അതിഫിന് നേരെ പണമെറിഞ്ഞപ്പോള്‍ അയാളെ സ്റ്റേജിലേക്ക് വിളിച്ച് പണം ഈ രീതിയില്‍ എറിയാതെ പാവങ്ങള്‍ക്കായി ഡൊണേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ആരാധകരോട് ബഹുമാനത്തോടെയും മാന്യതയോടെയും പെറുമാറുന്ന ഗായകനാണ് അതിഫെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. 

Emotional reaction of fan, Social media applaud the Pak singer

MORE IN SPOTLIGHT
SHOW MORE