കുറഞ്ഞ വിലയില്‍ എസ് 23 അള്‍ട്രയുടെ എഐ ഫീച്ചറുകള്‍; എം സീരീസിലേക്ക് രണ്ട് പുത്തന്‍ ഫോണുകള്‍ കൂടി

ജനപ്രിയമായ ഗാലക്‌സി എം സീരീസിലേക്ക് ഏറ്റവും പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ച് സാംസങ്ങ്. ഗാലക്‌സി എം 55 5 ജി, ഗാലക്‌സി എം 15 5 ജി എന്നിവയാണ്  പുതുതായി അവതരിപ്പിച്ച മോഡലുകള്‍.  സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ, കരുത്തുറ്റ ബാറ്ററി, ശക്തമായ പ്രോസസ്സറുകൾ എന്നിവയാണ് എം സീരീസിലേക്ക് പുതുതായി എത്തുന്ന മോഡലുകളുടെ സവിശേഷത.

നാല് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ് എന്നിവയും സാംസങ്ങ് നല്‍കുന്നുണ്ടെന്നത് എടുത്തുപറയണം. 

ഗാലക്‌സി എം 55 5 ജി

കൈയ്യിലൊതുങ്ങുന്ന തരത്തില്‍ ഭാരം കുറ‍ഞ്ഞ മോഡലാണ് ഗാലക്‌സി എം 55 5 ജി.  7.8 എംഎം മാത്രമാണ് മോഡലിന്‍റെ കനം. പച്ച, ഡെനിം ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 പ്രൊസസറാണ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൾട്ടി ടാസ്‌ക്കിങ്ങിനും ഗെയിമിങ്ങിനും ചേര്‍ന്ന ഈ പ്രൊസസര്‍ മികച്ച പെര്‍ഫോമന്‍സാകും ഫോണിന് നല്‍കുന്നത് ചെയ്യുന്നതാണ്. 5000 mAh ന്‍റെ കരുത്തുറ്റ ബാറ്ററിയാണ് Galaxy M55 5Gക്ക് നല്‍കിയിരിക്കുന്നത്.  45W സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സപ്പോര്‍ട്ടും ഫോണിനുണ്ട്.

120 ഹെർട്‌സ്  റിഫ്രഷ് റേറ്റുള്ള  6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് ഗാലക്‌സി എം55യില്‍ കമ്പനി നല്‍കിയിരിക്കുന്നത്. മികച്ച കളര്‍ കോണ്‍ട്രാസ്്റ്റ്, സൂര്യപ്രകാശത്തിലും മികച്ച വിസിബിലിറ്റി കിട്ടുന്ന 1000 നിറ്റ് ഹൈ ബ്രൈറ്റ്‌നെസ് എന്നിവയാണ് ഡിസ്പ്ലേയുടെ മറ്റ് സവിശേഷതകള്‍.

എസ് 24 അള്‍ട്രയിലേതിനു സമാനമായ എഐ ഫീച്ചറുകളോടുകൂടിയ ക്യാമറാണ് മറ്റൊരു ഹൈലൈറ്റ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബ്ലൈസേഷനോട് കൂടിയ 50MP മെയിന്‍ ക്യാമറ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 50 എംപി ഹൈ റെസല്യൂഷൻ ഫ്രണ്ട് ക്യാമറയും എന്നിവ ചേര്‍ന്നതാണ് എം 55 ന്‍റെ ക്യാമറ സെറ്റപ്പ്. നൈറ്റോഗ്രാഫിക്ക് പുറമേ  ഇമേജ് ക്ലിപ്പർ, ഒബ്‌ജക്റ്റ് ഇറേസർ  എന്നീ എഐ ഫീച്ചേഴ്സും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഗാലക്‌സി എം 15 5 ജി

മീഡിയടെക് ഡൈമെൻസിറ്റി 6100+  പ്രൊസസറാണ് ഗാലക്‌സി എം 15 5 ജിക്ക് കരുത്തുപകരുന്നത്.  സെഗ്മെന്‌റിലെ തന്നെ ഏറ്റവും കൂടുതല്‍ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണാണ്  Galaxy M15. 6000 mAh.   ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം ഫോണ്‍ ഉപയോഗിക്കാനാകുനമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സെഗ്‌മെൻ്റ്-ബെസ്റ്റ് 6.5ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 എംപി ട്രിപ്പിള്‍ ക്യാമറ സംവിധാനവും 13എംപി സെല്‍ഫി ക്യാമറയുമാണ് എം 15 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ, ബ്ലൂ ടോപസ് എന്നിവയുൾപ്പെടെ മൂന്ന് സ്റ്റൈലിഷ് നിറങ്ങളിൽ ലഭ്യമാകും.

ഇരു മോഡലുകളിലും നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചറായ  വോയ്‌സ് ഫോക്കസ് സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള ശബ്ദത്തെ കുറച്ച് മികച്ച കോളിങ് അനുഭവത്തിന് ഈ ഫീച്ചര്‍ സഹായിക്കും. സാംസങ് നോക്സ്, ക്വിക്ക് ഷെയർ, സാംസങ് വാലറ്റ്, ടാപ്പ് & പേ എന്നീ ഫീച്ചറുകളും ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Galaxy M55 5G 

  • 8 ജിബി റാം & 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്- 26,999 രൂപ
  • 8 ജിബി റാം & 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്- 29,999 രൂപ
  • 12 ജിബി റാം & 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്- 32,999 രൂപ

Galaxy M15 5G 

  • 4 ജിബി റാം & 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്-12,999 രൂപ
  • 6 ജിബി റാം & 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്-14,499 രൂപ

Galaxy M15 5G വാങ്ങുന്ന ഉപഭോക്താക്കൾക്ക് വെറും 300 രൂപയ്ക്ക് 1699 രൂപ വിലയുള്ള Samsung 25W ട്രാവൽ അഡാപ്റ്റർ ലഭിക്കും.സാസങ്ങിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോണ്‍, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകള്‍ എന്നിവ വഴി ഇന്ന് മുതൽ ഈ മോഡലുകള്‍ ലഭ്യമാകും.