പൂര്‍ണ വളര്‍ച്ചയെത്താതെ ജനനം; രോഗം തളര്‍ത്താത്ത ബാല്യം; അപൂര്‍വനേട്ടവുമായി പെണ്‍കുട്ടി

premature-baby
SHARE

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അഞ്ചാം മാസം പുറത്തുവന്ന പെണ്‍കുട്ടി പിന്നീട്, അണുബാധയെ അതിജീവിച്ച് സ്കൂളില്‍  അപൂര്‍വ നേട്ടം സ്വന്തമാക്കി. അധ്യയന വര്‍ഷത്തില്‍ 196 ദിവസവും മുടങ്ങാതെ ക്ലാസില്‍ എത്തിയെന്നതാണ് എല്‍.കെ.ജി. വിദ്യാര്‍ഥിനിയുടെ നേട്ടം.  തൃശൂര്‍ ചെറുതുരുത്തി ഗവണ്‍മെന്റ് എല്‍.പി. സ്കൂളില്‍ നിന്നാണ് ഈ വേറിട്ട വാര്‍ത്ത.  

ആയത്ത് ഇസ്രയേല്‍ ജിബിരീല്‍ എല്‍.കെ.ജെ. വിദ്യാര്‍ഥിനി. ചെറുതുരുത്തിയിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനി. മസ്താന്‍ വാലി, ഷീബ ദമ്പതികളുടെ ഏകമകളാണ്. അമ്മയുടെ ഉദരത്തില്‍ അഞ്ചര മാസത്തെ വളര്‍ച്ചയ്ക്കു ശേഷമായിരുന്നു ജനനം. പൂര്‍ണ വളര്‍ച്ചയെത്താത്തതിനാല്‍ ദീര്‍ഘകാലം ആശുപത്രി വാസം. ഡോക്ടര്‍മാര്‍ പ്രത്യേകം ഓര്‍മിപ്പിച്ച ഒരു കാര്യം അണുബാധയെക്കുറിച്ചാണ്. എല്‍.കെ.ജിയില്‍ പോയി തുടങ്ങിയപ്പോള്‍ അതീവ ശ്രദ്ധ തുടര്‍ന്നു. അസുഖംമൂലം ഒരു ദിവസം പോലും മുടങ്ങരുതെന്നായിരുന്നു നിര്‍ബന്ധം. ഇത്, അച്ചട്ടായി പാലിച്ചു. പനിയോ തൊണ്ടവേദനയോ വന്ന് ക്ലാസില്‍ പോകുന്നത് മുടങ്ങാതിരിക്കാന്‍ ഐസ്ക്രീം പോലും ഉപേക്ഷിച്ചു ഈ കൊച്ചുമിടുക്കി.

പൂര്‍ണ വളര്‍ച്ച എത്താതെ നേരത്തെ പിറന്ന കുഞ്ഞെന്ന നിലയ്ക്കു അധ്യാപകരും കുട്ടിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസില്‍ 196 ദിവസവും മുടങ്ങാതെ എത്തിയ കൊച്ചുമിടുക്കിയ്ക്കു അധ്യാപകര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റും കൈമാറി. 

MORE IN SPOTLIGHT
SHOW MORE