ഫോണ്‍വിളിക്കിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; വീടാകെ തിരഞ്ഞ് അമ്മ; വിഡിയോ

Mother
SHARE

നിത്യജീവിതത്തില്‍‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്​മാര്‍ട്ട് ഫോണുകള്‍. ജോലിയിലും പഠനത്തിലും സ്​മാര്‍ട്ട് ഫോണ്‍ അത്യന്താപേക്ഷിത ഘടകമായെങ്കിലും വിനോദോപാദി എന്ന നിലയില്‍ നല്ലൊരു ശതമാനം ആളുകളിലും ഇതൊരു അഡിക്ഷനായി മാറിയിട്ടുണ്ട്. ഇതുമൂലം സംഭവിക്കുന്ന അപകടങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ കാര്യമല്ല. ഫോണ്‍വിളിച്ച് പരിസരം മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്‍റെ ജീവന്‍ തന്നെ ഭീഷണിയിലായ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. 

കുട്ടി നിലത്ത് കളിച്ച് കൊണ്ടിരിക്കുന്നു. അമ്മ സമീപത്ത് ഇരുന്ന് ഫോണ്‍ വിളിക്കുകയാണ്. കുട്ടി കളി തുടരുന്നതിനിടെ അമ്മ കറിക്ക് അരിയുന്നു. അതിനിടെയിലും അവരുടെ ഒരു ചെവിയില്‍ ഫോണ്‍ കാണാം. ഇതിനിടെ കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ച ശേഷം ഫോണില്‍ സംസാരിച്ച് കൊണ്ട് തന്നെ സ്ത്രീ കുട്ടിയെ എടുത്ത് ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു. പിന്നീട് ഏറെ നേരെ സ്ത്രീ ഫോണില്‍ സംസാരിച്ച് കൊണ്ട് ഇരിക്കുകയും നടക്കുകയും ചെയ്യുന്നതും കാണാം. 

അല്പസമയത്തിനകം അവരുടെ ഭര്‍ത്താവെന്ന് തോന്നുന്ന ഒരാള്‍ എത്തുന്നു. അദ്ദേഹം കുട്ടിയെവിടെ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. അമ്മ അപ്പോഴാണ് കുട്ടിയെ കുറിച്ച് ഓര്‍ക്കുന്നത്. പിന്നാലെ വീട് മൊത്തം അരിച്ച് പെറുക്കുന്നു. ഇതിനിടെ കുഞ്ഞിന്‍റെ ശബ്ദം അച്ഛന്‍ കേള്‍ക്കുന്നതും അതിനെ തുടര്‍ന്നുപോയി കുഞ്ഞിനെ ഫ്രിഡ്ജ് തുറന്നെടുക്കുന്നതും വിഡിയോയിലുണ്ട്. അമ്മയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

The baby was left in the fridge by mother

MORE IN SPOTLIGHT
SHOW MORE