easter-egg

ഉയര്‍ത്തെഴുന്നേല്‍പിന്‍റെ ആഘോഷമാണ്  ഈസ്റ്റര്‍. ആഘോഷത്തിന്‍റെ ഭാഗമായ ഈസ്റ്റര്‍മുട്ടകളെ വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഉയര്‍ത്തെഴുന്നേല്‍പിന് നിമിത്തമാക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ  സംഘടന. 

പൊട്ടിച്ച് ഉള്ളിലെ മധുരവും തിന്ന് ആസ്വദിക്കാനുള്ളതല്ല ഈ മുട്ടകള്‍. പത്തുലക്ഷത്തിലധികം പെന്‍ഗ്വിനുകളുണ്ടായിരുന്ന നാടായിരുന്നു ദക്ഷിണാഫ്രിക്ക. ഇപ്പോള്‍ പതിനായിരത്തോളം മാത്രം. എന്തു ചെയ്യുമെന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ഈ വര്‍ഷമാദ്യം പെൻഗ്വിനുകളുടെ 200  മുട്ടകൾ സംഘടന  കണ്ടെത്തിയത്. തുടർന്നാണ് ഈസ്റ്റര്‍ കാലത്ത് ' ഏറ്റെടുക്കൂ ഒരു മുട്ട ' എന്ന പ്രചാരണം ആരംഭിച്ചത്.  ഒരു മുട്ട  വിരിയിച്ചെടിക്കുന്നതിന്‍റെ ചെലവ് ഏറ്റെടുക്കുന്നവര്‍ വഹിക്കണം.   

പെൻഗ്വിനുകളുടെ  ഇഷ്ട മീനുകളെ വാണിജ്യ ആവശ്യത്തിനായി പിടികൂടുന്നതും മലിനീകരണവുമാണ്   ‌ഇവയുടെ ആവാസ വ്യവസ്ഥ ഭീഷണിയിലാവാന്‍ കാരണം. ഇങ്ങനെ പോയാല്‍ 11 വര്‍ഷത്തിനകം ഇവ ഭൂമുഖത്തുണ്ടാവില്ല.