bobby-chemmannur

വധശിക്ഷകാത്ത്  സൗദി ജയിലില്‍ കഴിയുന്ന  കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപയ്ക്കായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ജനകീയ ഫണ്ട് സമാഹരണം.. തിരുവനന്തപുരം മുതല്‍  കാസര്‍കോട് വരെ പൊതുജനങ്ങളില്‍ നിന്ന് യാചിച്ച്  ധനസമാഹരണം നടത്താനാണ് തീരുമാനം. ഒരുകോടിരൂപ സ്വന്തം നിലയില്‍ സംഭാവന നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. 

പതിനെട്ട് കൊല്ലത്തെ ജയില്‍വാസം. മോചനദ്രവം നല്‍കിയില്ലെങ്കില്‍ ഒരുമാസത്തിനകം വധശിക്ഷ. ആശ്രയമറ്റുകഴിയുന്ന അബ്ദുല്‍ റഹീമിന് കൈത്താങ്ങാകാനാണ് ബോബി ചെമ്മണ്ണൂരിന്റെയും സംഘത്തിന്റെയും ശ്രമം. ഒറ്റയ്ക്ക് കഴിയില്ലെങ്കിലും ഒരുമിച്ച് ചേര്‍ന്നാല്‍ 34 കോടിരൂപാ ആര്‍ക്കും അപ്രാപ്യമായൊരു തുകയല്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ പക്ഷം . തന്റെ സംഭാവനയായി ഒരു കോടിരൂപ സൗദിയിലാരംഭിച്ച ബോച്ചെ ടീയുടെ വരുമാനത്തില്‍ നിന്ന് ലഭ്യമാക്കും . ബാക്കി തുകയ്ക്കായാണ് പൊതുജനസമക്ഷം ഭിക്ഷയാചിക്കാനിറങ്ങുന്നത്. 

ശിക്ഷ നടപ്പാക്കാന്‍ ഇനി ഒരുമാസം മാത്രമാണ് ബാക്കി . നയതന്ത്രഇടപെടലിലൂടെ സമയപരിധി നീട്ടാന്‍  പ്രധാനമന്ത്രിയെ കാണാനും ഒരുങ്ങുകയാണ് ബോബി . ഗള്‍ഫില്‍ ജോലിക്ക് ചേര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് സ്പോണ്‍സറുടെ മകന്‍റെ മരണത്തിന് മനപ്പൂര്‍വമല്ലെങ്കിലും അബ്ദുല്‍ റഹീം കാരണമാകുന്നത്. ഭിന്നശേഷിക്കാരനായ കുട്ടി വാഹനത്തില്‍വച്ച് അസ്വസ്തനായപ്പോള്‍ സമശ്വസിപ്പിക്കാന്‍ അബ്ദുല്‍ റഹീമും ശ്രമിച്ചു. ഇതിനിടെ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷായന്ത്രത്തില്‍ കൈതട്ടി പ്രവര്‍ത്തനം നിലച്ചു . അതോടെ കുട്ടിമരണടയുകയും ചെയ്തു. അബ്ദുല്‍ റഹീമിന് കോടതി  തടവും വധശിക്ഷയും വിധിച്ചു.  34 കോടി ദയാധനം നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി ബാലന്‍റെ കുടുംബം  സമ്മതിച്ചത് . ഇത്ര വലിയ തുക ഒരുമിച്ച് സമഹാരിക്കാന്‍ കുടുംബത്തിനാകാത്ത സാഹചര്യത്തിലാണ്  ബോബി ചെമ്മണ്ണൂരും സംഘവും പൊതുജനങ്ങിള്‍ക്കിയയിലേക്ക് ഭിക്ഷയാചിച്ചിറങ്ങുന്നത്. സംഭാവന നൽകേണ്ട അക്കൗണ്ട് വിവരങ്ങൾ bobychemmanur എന്ന ഫെയ്സ്ബുക്ക് പേജിലും, boche എന്ന ഇൻസ്റ്റഗാം പേജിലും ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകും

Public fund raising led by Bobby Chemmannur