nayagra-malayali

നയാഗ്ര മലയാളി സമാജം 2024-25ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നയാഗ്ര ഫാൾസിലെ ഓർച്ചാർഡ് പാർക്ക് പബ്ലിക് സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. റോബിൻ ചിറയത്തിനെ പ്രസിഡൻ്റായും  കേലബ്  വർഗീസിനെ സെക്രട്ടറിയായും നിശ്ചയിച്ചു. ട്രഷറർ ആയി പിൻ്റോ ജോസഫ് തുടരും. ശില്പ ജോഗിയാണ് വൈസ് പ്രസിഡൻ്റ്. രാമഭദ്രൻ സജികുമാറിനെ ജോയിൻ്റ് സെക്രട്ടറിയായും രാജീവ് വാര്യരെ ജോയിൻ്റ് ട്രഷററായും തിരഞ്ഞെടുത്തു. 

പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. സമ്മർ ഫെസ്റ്റ്, പിക്നിക്, ഓണം, ക്രിസ്മസ് പരിപാടികൾക്കു പുറമേ സമാജത്തിൻ്റെ സാമൂഹ്യ സേവന പരിപാടിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പുതിയ പ്രസിഡൻ്റ് റോബിൻ ചിറയത്ത്  പറഞ്ഞു. വാർഷിക പൊതുയോഗത്തിൽ സമാജത്തിൻ്റെ 2023ലെ പ്രവർത്തന  റിപ്പോർട്ടും വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ടും പാസാക്കി.