സയാമിസ് ഇരട്ടകളില്‍ ഒരാളെ വിവാഹം കഴിച്ച് പട്ടാളക്കാരന്‍; കൗതുകം

abby
SHARE

‘ദ ഒപ്പേറ വിന്‍ഫ്രി ഷോ’യിലൂടെ 1996 മുതല്‍ ലോകത്തിന് പരിചിതമാണ് എബി, ബ്രിട്ടണി എന്നീ സയാമിസ് ഇരട്ടകളെ. ഒറ്റ ഉടലും രണ്ടു തലയുമായി ജീവിക്കുന്ന ഇവരില്‍ ഒരാളെ വിവാഹം കഴിച്ച യുഎസ് ആര്‍മിയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോഷ് ബൗളിങ്ങും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2021ലായിരുന്നു ബോളിങ് എബിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് വിവാഹ വാര്‍ത്ത എബി പുറത്തുവിട്ടത്. വിവാഹദിനത്തില്‍ ഇവര്‍ നൃത്തം വയ്ക്കുന്ന വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.

1990ലാണ് എബിയും ബ്രിട്ടണിയും ജനിച്ചത്. ശസ്ത്രിക്രിയയിലൂടെ സയാമിസ് ഇരട്ടകളെ രണ്ടാക്കാം എന്ന കരുതിയിരുന്നുവെങ്കിലും ഇരുവരുടെയും ജീവന് അത് ഭീഷണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഇവരുടെ മാതാപിതാക്കളായ പാറ്റിയും മൈക്കലും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അരയ്ക്ക് താഴെ ഒറ്റ ശരീരമാണിവര്‍ക്ക്. എബിയാണ് ശരീരത്തിന്‍റെ വലതുഭാഗം നിയന്ത്രിക്കുന്നത്. ബ്രിട്ടണി ഇടതുവശത്തെ കയ്യും കാലും നിയന്ത്രിക്കുന്നു. 

ഇവരില്‍ ഒരാള്‍ വിവാഹിതയായി എന്ന വാര്‍ത്ത കേട്ടവര്‍ക്കും കൗതുകമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ള ചിത്രങ്ങളിലും വിഡിയോകളിലും സന്തോഷകരമായ ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് കാണാം. നിലവില്‍ ഇരുവരും മിനസോട്ടയില്‍ സ്കൂള്‍ ടീച്ചര്‍മാരായാണ് ജോലി ചെയ്യുന്നത്.

Conjoined twin Abby Hensel is married to US Army veteran.

MORE IN SPOTLIGHT
SHOW MORE