ചിഹ്നമല്ല ഇത് രോഷം; തിരഞ്ഞെടുപ്പില്‍ കാട്ടാനയുടെ ചിന്നംവിളി കേള്‍ക്കുമോ?

animal-conflict
SHARE

വോട്ടിങ് മെഷീനിലെ ചിഹ്നമെന്ന നിലയിലായിരുന്നു ആനയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധം.  എന്നാല്‍ ഇത്തവണ അങ്ങനെയല്ല. മലയോരമേഖലകളില്‍ ആന പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്.  അതും ചിന്നം വിളിക്കുന്ന കാട്ടാന.  കാട്ടാനയ്ക്കൊപ്പം കടുവയും പുലിയും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം കൂട്ടിനുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നമെങ്കിലും ഈ അടുത്ത കാലത്ത് വന്യജീവികള്‍ കൂട്ടത്തോടെ കാട് വിട്ട് നാട്ടിലേക്കിറിങ്ങുകയാണ്. 

വേനൽ കടുക്കുന്നതിനൊപ്പം  ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടും ഏറുകയാണ്.  തീറ്റയും വെള്ളവും തേടി വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലേക്ക് കൂട്ടമായിറങ്ങുന്നകാലം.  സമ്പാദ്യമായിരുന്ന കൃഷിയിടങ്ങള്‍ അറഞ്ചം പുറഞ്ചം നശിപ്പിക്കുകയാണ് കാട്ടാന. അര മുറുക്കിയിടുത്തും കഠിനാധ്വാനം ചെയ്തും കെട്ടിപ്പൊക്കിയ സ്വപ്നഭവനങ്ങള്‍ കാട്ടുകൊമ്പന്റെ ഒരു അരിശത്തില്‍ നിലം പൊതിയുമ്പോള്‍ ചോദ്യങ്ങള്‍ വീണ്ടുമുയരുകയാണ്..ആരാണ് ഇവരെ സംരക്ഷിക്കുക. വന്യജീവി സംരക്ഷണത്തിനു നിയമമുള്ള നാട്ടില്‍ ഈ മലയോരമനുഷ്യരുടെ സംരക്ഷണം രേഖകളില്‍ മാത്രമൊതുങ്ങുകയാണ്. കാട്ടാനഭീതി തുരത്താന്‍ ഫലപ്രദമായ മാര്‍ഗങ്ങളെടുക്കാന്‍ പറ്റാത്തതെന്തുകൊണ്ടാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മലയോരമേഖലയിലുള്ളവര്‍ കടുത്ത തീരുമാനത്തിലാണ്, രോഷം അവര്‍ തിരഞ്ഞെടുപ്പില്‍ കാണിക്കും. വിഡിയോ

Wild animals and human conflict in Kerala, How it express in the Loksabha election,video

MORE IN SPOTLIGHT
SHOW MORE