saina-mol-suffering-from-cerebral-palsy-won-the-hearts

TAGS

സെറിബ്രൽ പാൾസി പിടിപെട്ട് ഓരോ മാസവും ചികിത്സയ്ക്കായി വൻ തുക കണ്ടെത്തേണ്ടി വരുമ്പോഴും പാട്ടിലൂടെ ചുറ്റുമുള്ളവർക്ക് സന്തോഷം പകരുകയാണ് ഒരു 14 കാരി. മുണ്ടക്കയം ചെറുമല ക്ഷേത്രത്തിലെ പരിപാടിക്കിടെ ജേഷ്ഠ സഹോദരൻ എടുത്തുകൊണ്ട് വേദിയിൽ എത്തിച്ച  സൈന മോളുടെ പാട്ടാണ് നാട്ടുകാരുടെ മനസ്സ് കീഴടക്കിയത്

 

മുണ്ടക്കയം പഞ്ചായത്ത് ചെറുമല സ്വദേശികളായ ഷാജി ഗീതമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൾ സൈന മോളുടെ പാട്ടാണ് നാടാകെ ഏറ്റെടുത്തത്. ചെറുമല ദേവീക്ഷേത്രത്തിൽ നടന്ന ഉത്സവത്തോട് അനുബന്ധിച്ച്  കൊച്ചു അനുജത്തിയെ എടുത്തുകൊണ്ടുവന്ന് കസേരയിൽ ഇരുത്തി പാട്ട് പാടിച്ചത് ജേഷ്ഠ സഹോദരനാണ്. 

 

ദൃശ്യങ്ങൾ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ  പങ്കുവെച്ചതോടെയാണ് സൈനമോൾ നാട്ടിൽ താരമായി മാറുന്നത്. സെറിബ്രൽ പൾസി  പിടിപെട്ട് ചികിത്സയിൽ കഴിയുന്ന സൈനമോൾക്ക് പരസഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയില്ല. കുഞ്ഞനുജത്തിയുടെ എല്ലാ കാര്യങ്ങളും  സഹോദരങ്ങളായ സായി കൃഷ്ണയും സായി കിരണുമാണ് നോക്കുന്നത്. ഭിന്നശേഷി കലോത്സവത്തിൽ ഉൾപ്പെടെ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 

 

പിതാവ് ഷാജിയും അമ്മ ഗീതമ്മയും ഹൃദ്രോഗികളാണ്. മാതാപിതാക്കൾക്കും 14 വയസ്സുകാരിയായ പെൺകുട്ടിക്കും ചികിത്സയ്ക്കായി ഓരോ മാസവും വലിയ തുക കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും കലയെ മുറുകെ പിടിച്ചു മുന്നോട്ടു പോവുകയാണ് ഈ കുടുംബം. 

 

Saina Mol's song, suffering from cerebral palsy, won the hearts