ആംബുലന്‍സിന്‍റെ ചില്ല് തകര്‍ത്തു പുറത്തുചാടി; ഇറങ്ങിയോടിയ രോഗിയെ കണ്ടെത്തി

kozhikode
SHARE

കോഴിക്കോട് മുക്കത്ത് മദ്യലഹരിയിൽ രോഗി ആംബുലൻസിന്റെ ചില്ലു തകർത്തു പുറത്തുചാടി. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പരാക്രമം. പൊലീസ് നടത്തിയ തിരച്ചിലിൽ ചില്ലു തകർത്തു പുറത്തു ചാടിയ നിലമ്പൂർ സ്വദേശി നിസാറിനെ മണാശേരി അങ്ങാടിയിൽ നിന്ന് കണ്ടെത്തി.

ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരുടെ നേതൃത്വത്തിൽ നിസാറിനെ അനുനയിപ്പിച്ച് അതേ ആംബുലൻസിൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

MORE IN SPOTLIGHT
SHOW MORE