നിധി പോലെ ചില ശേഖരങ്ങള്‍; അപൂര്‍വ സിനിമാ നോട്ടിസുകളുമായി ഗവ.പ്ലീഡര്‍

notices
SHARE

അപൂര്‍വ സിനിമാ നോട്ടീസുകള്‍ കാണണമെങ്കില്‍ കൊച്ചി വെണ്ണലയിലെ 'ശിവപത്മം' വീട്ടിലേക്ക് വന്നോളൂ. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ എസ്.ഗോപിനാഥന്‍ ആണ് ഈ ശേഖരത്തിന്‍റെ ഉടമ. പത്രങ്ങളുടെയും മാസികകളുടെയും പഴയ ലക്കങ്ങളും നിധി പോലെ സൂക്ഷിക്കുന്നുണ്ട്, ഗോപിനാഥന്‍. 

കുട്ടിക്കാലത്ത് വെള്ളിയാഴ്ചയാവാന്‍ കുഞ്ഞി ഗോപിനാഥന്‍ കാത്തിരിക്കുമായിരുന്നു. പുതിയ സിനിമകളുടെ നോട്ടീസുമായി സിനിമാ കൊട്ടകയില്‍ നിന്നെത്തുന്ന ജീപ്പിനായി. ചേച്ചിമാരോടൊപ്പം ജീപ്പിനുപിറകേ ഓടിയോടി പെറുക്കിക്കൂട്ടിയ നോട്ടീസുകള്‍ ഇന്നുമുണ്ട്, കൈവശം. ഇടയ്ക്കിടയ്ക്ക് അതൊക്കെ ഒന്ന് മറിച്ചുനോക്കും.

1959ല്‍ പുറത്തിറങ്ങിയ 'വെള്ളിയാഴ്ച'യുടെ നോട്ടീസ് അടക്കമുണ്ട് കൂട്ടത്തില്‍. രണ്ടായിരത്തിലധികം വരുന്ന സിനിമാ നോട്ടീസ് ശേഖരത്തിനു പിന്നില്‍ ആലുവ കുറുമശേരിയിലെ ജോസ് തിയറ്ററിന് മുഖ്യ പങ്കുണ്ട്. സിനിമയെക്കുറിച്ചുള്ള പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും തിയറ്ററിന്. പത്രങ്ങളുടെയും മാസികകളുടെയും പഴയ ലക്കങ്ങളും തരംതിരിച്ച് സൂക്ഷിക്കുന്നുണ്ട്. ഭാവിയില്‍  സിനിമാ നോട്ടീസുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ഗോപീനാഥന്‍.

Kochi film-otices

MORE IN SPOTLIGHT
SHOW MORE