വേനല്‍ച്ചൂട് തണുപ്പിക്കാന്‍ കൊളുക്കുമല; സഞ്ചാരികളുടെ ഒഴുക്ക്

വേനൽ കടുത്തതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. തണുപ്പാസ്വദിക്കാൻ കൊളുക്കുമലയിലേക്കും ചൊക്രമുടിയിലേക്കുമാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ഇവിടേക്കുള്ള ട്രെക്കിങ്ങും  പുതിയ അനുഭവമാകുകയാണ്.

പുലർകാല സൂര്യന്‍റെ പൊൻകിരണങ്ങൾ അരിച്ചിറങ്ങുന്ന കൊളുക്കുമല. ദുർഘടമായ റോഡിലൂടെ സാഹസിക യാത്ര നടത്തിയാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്. കോടമഞ്ഞ് പുതച്ചുറങ്ങുന്ന തേയിലത്തോട്ടങ്ങളും മേഘങ്ങളെ തഴുകിയെത്തുന്ന കാറ്റുമാണ് ചൊക്രിമുടിയുടെ പ്രത്യേകത. വിപുലമായ ട്രെക്കിങ് പാക്കേജുകളൊരുക്കി കൂടുതൽ സഞ്ചാരികളെ ഇവിടേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്.