സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി ലൈസൻസും ഫിറ്റ്നസുമില്ലാത്ത ജലയാനങ്ങള്‍

കായൽ ടൂറിസം മേഖലയിൽ എല്ലാം നന്നായി നടക്കുന്നുവെന്ന മിഥ്യാധാരണയിലാണ് സർക്കാർ. ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും അടക്കം നൂറു കണക്കിന് ജലവാഹനങ്ങളുള്ള കായൽ ടൂറിസം മേഖലയിൽ ലൈസൻസും ഫിറ്റ്നസുമില്ലാത്ത ജലയാനങ്ങളുടെ വിവരം കൃത്യമായി സർക്കാരിന്‍റെ പക്കലില്ല. ജലഗതാഗത വകുപ്പ് ബോട്ടുകളും  സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ല.

കായൽ ടൂറിസം മേഖലയിൽ ഓരോ വർഷം തോറും നിരവധി  സംരംഭകരും ജലവാഹനങ്ങളും പുതുതായി എത്തുന്നുണ്ട്. വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ട്. എന്നാൽ എല്ലാം നന്നായി നടക്കുന്നു കരുതരുത്. ഫിറ്റ്നസും ലൈസൻസുമില്ലാത്തും കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ജലയാനങ്ങൾ ആലപ്പുഴയിലും കായൽ ടൂറിസം മേഖലയിലുമുണ്ട്. 

2019 ൽ ഈ ബോട്ടിന്‍റെ ലൈസൻസ്– ഫിറ്റ്നസ് കാലാവധി കഴിഞ്ഞിരുന്നു. ഇതിനു ശേഷവും 5 വർഷം ഈ ഹൗസ്ബോട്ട് സർവീസ് നടത്തി. ജലഗതാഗതാഗത വകുപ്പിന്‍റെ ബോട്ടുകളുടെ കാര്യവും അത്ര മെച്ചമല്ല ലൈഫ് ബോയകളും ജാക്കറ്റുകളുമെല്ലാം ബോട്ടുകളുടെ ഒരു ഭാഗത്ത് കൂട്ടിയിടുകയാണ് പതിവ്. 

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സഞ്ചാരികൾക്ക് സേവനം നൽകുന്ന ഹൗസ് ബോട്ടുകളും ജലവാഹനങ്ങളുണ്ട്. ലൈസൻസിനായി നൽകിയ  നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. തുറമുഖ വകുപ്പിലാകെയുള്ളത് 5 സർവേയർമാരാണ്. ഇത്രയും ജലവാഹനങ്ങളുള്ള ആലപ്പുഴയിലുള്ളത് ഒരാളും. ലൈസൻസും ഫിറ്റ്നസും പരിശോധിക്കാനുള്ള ആൾക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു. 

Enter AMP Embedded Script