ഔഡി ക്യൂ 3, വെന്യൂ; ജീവനക്കാര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ്; അമ്പരപ്പിച്ച് കോഴിക്കോടുള്ള കമ്പനി

ജീവനക്കാരെ ചേര്‍ത്തു പിടിക്കുന്ന, അവരെ മനസിലാക്കുന്ന സ്ഥാപനങ്ങള്‍ ചുരുക്കമായെങ്കിലും ഉണ്ട്. അതിനു ഉദാഹരമാണ് കോഴിക്കോട് ക്യാപ് ഇൻഡക്സ്. ഇവിടുത്തെ ജനറല്‍ മാനേജര്‍ക്കും മികച്ച പ്രകടനം കാഴ്ച വച്ച് മറ്റു ജീവനക്കാര്‍ക്കു സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. ജനറല്‍ മാനേജര്‍ ഉമർ പി.വിയ്ക്കു ഔഡിയുടെ ക്യു 3 എസ്‍യുവിയാണ് നല്‍കിയത്. കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജറിൽ ഒരാൾക്ക് ഹ്യുണ്ടേയ്‌യുടെ എസ്‌യുവിയായ വെന്യുവും മറ്റു മൂന്നു ജീവനക്കാർക്ക് ഓലയുടെ ഇലക്ട്രിക് സ്കൂട്ടറും നൽകിയാണ് കമ്പനി വേറിട്ട മാതൃകയായത്. വാഹനം സമ്മാനിക്കുന്നതും ഉമർ വിശ്വസിക്കാനാകാതെ നില്‍ക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയില്‍ കാണാം. 

ഔഡി നിരയിലെ ചെറു എസ്‍യുവിയാണ് ക്യ 3. പെട്രോള്‍ ഓട്ടോമാറ്റിക് മോഡലിലാണ് വാഹനം ലഭിക്കുന്നു. പ്രീമിയം, പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ മൂന്ന് വേരിയന്റുകളുള്ള ഈ ചെറു എസ്‍യുവിയുടെ എക്സ്ഷോറും വില ഏകദേശം 43.80 ലക്ഷം രൂപ മുതൽ 54.21 ലക്ഷം രൂപയുമാണ് വില. 190 പിഎസ് പവറും 320 എൻഎം ടോര്‍ക്കും നല്‍കുന്ന 2.0 ലീറ്റര്‍ ടിഎപ്എസ്ഐ പെട്രോള്‍ എൻജിനാണ് Q3 ശ്രേണിക്ക് കരുത്ത് പകരുന്നത്.