സച്ചിനൊപ്പം ബാറ്റ് ചെയ്​ത് പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; ഐഎസ്​പിഎല്ലിലെ മനം നിറച്ച കാഴ്ച ​

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് മുംബയില്‍ കഴിഞ്ഞത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രാംചരണ്‍ തേജ, സൂര്യ എന്നിങ്ങനെ പ്രമുഖരാല്‍ സമ്പന്നാമായിരുന്നു വാങ്കഡെ സ്റ്റേഡിയം. ഇതിനിടക്ക് ഒരു ഹൃദ്യമായ കാഴ്ചക്കും വാങ്കഡെ സ്റ്റേഡിയം വേദിയായി. പാരാ അത്​ലെറ്റായ അമീര‍്‍ ഹുസൈനെ വേദിയിലേക്ക് ക്ഷണിച്ച് സച്ചിന്‍ തെണ്ടുല്‍ക്കറാണ് സ്റ്റേഡിയത്തിന്‍റെ മനം നിറച്ചത്. അമീര്‍ ഹുസൈനൊപ്പമാണ് ഐഎസ്​പിഎല്ലിന്‍റെ ഓപ്പണിങ് സെറിമണി സച്ചിന്‍ നിര്‍വഹിച്ചത്. ഇതിനായി ഒരു സ്പെഷ്യല്‍ ഗെയിമും നടത്തി. അക്ഷയ് കുമാറിന്‍റെ ടീം ഖിലാഡി 11 ആണ് സച്ചിന്‍റെ ടീമായ മാസ്റ്റേഴ്സ് 11ന് എതിരാളി ആയി വന്നത്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ എറി​ഞ്ഞ പന്താണ് അമീര്‍ ഹുസൈന്‍ നേരിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് എതിര്‍ ടീമുള്‍പ്പെടെയുള്ളവര്‍ അമീറിന്‍റെ പ്രകടനത്തെ വരവേറ്റത്. 

കഴിഞ്ഞ മാസം കശ്മീര്‍ സന്ദര്‍ശിക്കവേയാണ് സച്ചില്‍ അമീര്‍ ഹുസൈനെ കണ്ടത്. അന്ന് താന്‍ ഒപ്പിച്ച ഒരു ബാറ്റും സച്ചിന്‍ അമീറിന് കൈമാറി. ജമ്മു കാശ്മീര്‍ പാരാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായ അമീറിനെ സച്ചിന്‍ തന്നെയൈയിരുന്നു ഐഎസ്​പിഎല്‍ ഓപ്പണിങ് സെറിമണിയിലേക്ക് വിളിച്ചത്. ഒപ്പം അമീറിന്‍റെ കുടുംബത്തേയും സച്ചിന്‍ ക്ഷണിച്ചിരുന്നു. ‍

Para athlet Ameer Hussain batted with Sachin Tendulkar