അന്തരിച്ച കോണ്‍ഗ്രസ് നേതാവിന് വീടൊരുക്കി കണ്ണൂര്‍ ഡിസിസി

pacheni-house
SHARE

അന്തരിച്ച കോൺഗ്രസ്‌ നേതാവും മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ കുടുംബത്തിനായി വീടൊരുക്കി കണ്ണൂർ ഡിസിസി. സ്വന്തം വീട്‌ വിറ്റ് കിട്ടിയ പണം പാർട്ടി ഓഫീസ് നിർമാണത്തിനായി നൽകിയ നേതാവിനോടുള്ള സ്നേഹാദരമായാണ് പുതിയ വീട്‌ ഒരുക്കിയത്.  

പരിയാരം അമ്മാനപ്പാറയിൽ പാച്ചേനി സ്വപ്നം കണ്ടതുപോലൊരു വീട്‌. ഇത് സതീശൻ പാച്ചേനി എന്ന സമ്മുന്നതനായ രാഷ്ട്രീയ നേതാവിനോടുള്ള കോൺഗ്രസുകാരുടെ സ്നേഹമാണ്, അവരുടെ കടമയാണ്. കണ്ണൂരിലെ ഡിസിസി ഓഫീസിന്റെ നിർമാണം സാമ്പത്തിക പ്രശ്നത്തെ തുടർന്ന് തടസപ്പെട്ടപ്പോൾ ജീവനെക്കാളുപരി പാർട്ടിയെ സ്നേഹിച്ച ആ മനുഷ്യൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. പഴയ വീട്‌ വിറ്റ് പുതിയ വീട് നിർമാണത്തിനായി കരുതിയിരുന്ന പണം ഓഫീസിനായി നൽകി. പുതിയ വീടെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങി.

പ്രിയ നേതാവ് വിട പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വീട്‌ പാർട്ടി ഏറ്റെടുക്കുകയായിരുന്നു. വീടിന്റെ താക്കോൽ കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ നാളെ കുടുംബത്തിന് കൈമാറും.

Kannur DCC prepared a house for the family of late Congress leader and former DCC president Satheesan Pacheni

MORE IN SPOTLIGHT
SHOW MORE