chennai-flower-fest

TAGS

തിരക്കേറിയ ജീവിതം മാത്രം പരിചിതമായവര്‍ക്ക് വ്യത്യസ്ത അനുഭവം പകർന്ന് ചെന്നൈ നഗരത്തില്‍ വമ്പൻ പുഷ്പമേള. 13 ലക്ഷം വ്യത്യസ്ത ചെടികളുമായി പത്തു ദിവസമാണ് പ്രദർശനം. കനത്ത ചൂട് അതിജീവിക്കാൻ ചെടികൾക്ക് ശീതീകരണ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട് .

ചെന്നൈ നഗരത്തിലെ സെമ്മൊഴിപൂങ്കയിലാണ് അക്ഷരാർത്ഥത്തിൽ പൂക്കളുടെ വനമായത്. തമിഴ്നാട് ഹോർട്ടികൾച്ചറൽ വകുപ്പിന് കീഴിൽ പരിപാലിക്കുന്ന 13 ലക്ഷം വ്യത്യസ്ത ചെടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള റോസുകൾ, സീനിയ, ബോൾ സം,സൂര്യകാന്തി, നിത്യകല്യാണി , ശങ്കുപുഷ്പം തുടങ്ങി വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ചെടികളാണ് സന്ദർശകരെ ആകർഷിക്കുന്നത്. 

ചെന്നൈ നഗരത്തിലെ കടുത്ത ചൂടിനിടയിലാണ് പ്രദർശനം. ചൂടിനെ അതിജീവിക്കാനാകാത്ത ടുലിപ് പോലുള്ള ചെടികൾക്കായി ശീതീകരണ സംവിധാനവും, മറ്റു ചെടികൾക്ക്  സമയാസമയങ്ങളിൽ ജലസേചനവും ഏർപ്പെടുത്തിയിട്ടുണ്ട്.  

രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം . മുതിർന്നവർക്ക് 150 , 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 75 രൂപയുമാണ് ടിക്കറ്റ് നിരക്ക്.  സന്ദർശകർക്ക് ആവശ്യമായ ചെടികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദർശനം അവസാനിച്ച ശേഷം, പണം നൽകി ചെടികൾ സ്വന്തമാക്കാം. മേള 21 സമാപിക്കും