ഓടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കളിക്കളത്തില്‍ മടങ്ങിയെത്തി സായ്

sai-venkat
SHARE

അപകടത്തില്‍ പരുക്കേറ്റ് ഓടാന്‍പോലും കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഫാസ്റ്റ് ബോളര്‍ വീണ്ടും ക്രിക്കറ്റ് മൈതാനത്ത്. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജ് ബിരുദ വിദ്യാര്‍ഥി സായ് െവങ്കട്ട് ആണ് അസാധാരണ നിശ്ചയദാര്‍‌ഢ്യത്തോടെ  കളിക്കളത്തില്‍ മടങ്ങിയെത്തിയത്. ഒരുലക്ഷ്യത്തിലേയ്ക്ക് പൂര്‍ണമായി മനസുനല്‍കിയാല്‍ ഫലം താനെവരുമെന്ന് ഈ ഇരുപത്തിയൊന്നുകാരന്‍ തെളിയിക്കുന്നു 

സായ് വെങ്കട്ട് വീണ്ടും തയാറെടുക്കുന്നു. കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ക്കായി. .ഇതുപോലെ ബോള്‍ചെയ്യാന്‍ പോയിട്ട് ഓടാന്‍പോലും കഴിയില്ലെന്ന് രണ്ടുവര്‍ഷം മുമ്പ് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആളാണ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നത്.

ഇടുപ്പെല്ലില്‍ നിന്ന് ഒരുകഷണമെടുത്ത് സ്റ്റീല്‍ പ്ലേറ്റ് സഹായത്തോടെ കൂട്ടിച്ചേല്‍ത്ത വലുതുകാലാണിത്. സ്റ്റീല്‍ പ്ലേറ്റ് നീക്കം ചെയ്യാന്‍ ഒരു ശസ്ത്രക്രികയകൂടി വേണ്ടിവരും. 2021 ഡിസംബറില്‍ തമ്പാനൂര്‍ അരിസ്റ്റോ ജംക്‌നില്‍ ബൈക്ക് ചരലില്‍ തെന്നിമറിഞ്ഞായിരുന്നു അപകടം.വലതുകാല്‍ ഒടിഞ്ഞു. മാസങ്ങള്‍ നീണ്ട ആശുപത്രിവാസം. മൂന്ന് ശസ്ത്രക്രിയകള്‍.

ഇരുപതുവര്‍ഷം മുമ്പ് വിജയവാഡയില്‍ നിന്ന് തിരുവനന്തപുരത്തെത്തിതയാണ് സായിയുടെ കുടുംബം. റയില്‍വെ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ നാഗേശ്വര്‍ റാവുമരണത്തെത്തുടര്‍ന്ന് അമ്മ സുജാതയ്ക്ക് ജോലി ലഭിച്ചു.സ്കൂള്‍ പഠനകാലത്ത് മെഡിക്കല്‍ കോളജ് മൈതാനത്തെ ക്രിക്കറ്റ് പരിശീലനം കാണാനിടയായി. പിന്നെ ക്രിക്കറ്റായി ലഹരി. മാര്‍ഇവാനിയോസ് കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നതോടെ കൂടുതല്‍ അവസരങ്ങള്‍. അന്തര്‍സര്‍കലാശാലാ മല്‍സരങ്ങളില്‍ മികച്ച പ്രകടനം. അതിനിടെയാണ് അപ്രതീക്ഷിതമായ അപകടം. സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരോട് ഈ ഇരുപത്തൊന്നുകാരന് പറയാനുള്ളത് ഇത്രമാത്രം

The fast bowler, who was ruled by the doctors to be unable to run, is back on the cricket field

MORE IN SPOTLIGHT
SHOW MORE