‘സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വാങ്ങണം’; ഉർവശി

urvashi
SHARE

സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വാങ്ങണമെന്ന് നടി ഉർവശി. കൊച്ചിയിൽ അ‍ഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്ര  മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉർവശി. പോളിഷ് സംവിധായികയായ ആഗ്നെയസ്ക ഹോളണ്ടിന്‍റെ  ദ ഗ്രീൻ ബോർഡർ ആയിരുന്നു ഉദ്ഘാടന ചിത്രം.  

കുടിയേറ്റത്തിന്‍റെ സംഘർഷങ്ങളും അഭയാർഥികളുടെ പ്രതിസന്ധികളും ചർച്ച ചെയ്യുന്ന ദ ഗ്രീൻ ബോർഡറിന്  മേളയിൽ ലഭിച്ചത് മികച്ച സ്വീകരണം. വനിത ചലച്ചിത്രോൽസവത്തിന് തിരിതെളിക്കുമ്പോൾ സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതുണ്ടെന്ന് പറഞ്ഞു നടി ഉർവശി.

2022 ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ദേവി വർമ്മയെ ചടങ്ങിൽ ആദരിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം  അതിഥി കൃഷ്ണദാസിന് നൽകി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. ദ സിരൻ, ഹൗറിയ, ദി ഗേൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇന്ന് മേളയിൽ പ്രദർശിപ്പിക്കുക. ചൊവ്വാഴ്ച മേള സമാപിക്കും.

Actress Urvashi on 5th Women's International Film Festival

MORE IN SPOTLIGHT
SHOW MORE