ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി; രക്ഷപ്പെടുത്തി യാത്രക്കാര്‍; വിഡിയോ

local-train
SHARE

ലോക്കല്‍ ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിൽ കാലു കുടുങ്ങിയ വ്യക്തിയെ രക്ഷപ്പെടുത്തി യാത്രക്കാര്‍. നവി മുംബൈയിലെ വാഷി സ്റ്റേഷനിലാണ്  സംഭവം. ലോക്കല്‍ ട്രെയിനിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ വ്യക്തിയെ യാത്രക്കാര്‍ രക്ഷപ്പെടുത്തുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരനില്‍ ഒരാളു തന്നെയാണ് വിഡിയോ എടുത്തതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

41 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയില്‍ ട്രെയിനിന്‍റെ മുൻവശത്ത് ഒരു കൂട്ടം യാത്രക്കാർ നില്‍ക്കുന്നതും ഭാരമേറിയ കോച്ച് എതിര്‍വശത്തേയ്ക്ക് തള്ളുന്നതും കാണാം. എങ്ങനെയാണ് യുവാവിനെ രക്ഷപ്പെടുത്തിയതെന്നും വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തി വിവരിക്കുന്നുണ്ട്. ചക്രത്തിനുള്ളില്‍ കാല്‍ കുടുങ്ങിയ വ്യക്തി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരുടെയും ഒത്തൊരുമയുടെ കാര്യവും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്ന ആളുകളെ അഭിനന്ദിക്കാനും വിഡിയോ കണ്ട ആളുകള്‍ മറന്നിട്ടില്ല എന്നതിനു തെളിവാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍.

Passengers rescued a person whose leg got stuck between the wheels of a local train.

MORE IN SPOTLIGHT
SHOW MORE