ഹാപ്പി ബര്‍ത്ത് ഡെ സബിയ..; ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞിന് ഒരുവയസ്

birthday
SHARE

ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ പൊന്നോമനയ്ക്ക് ഒരുവയസ്. രാജ്യത്തെ ആദ്യ ട്രാന്‍സ് മാതാപിതാക്കളായ സിയയുടെയും സഹദിന്‍റെയും കുഞ്ഞിനാണ് ഒരുവയസ് തികഞ്ഞത്. കോഴിക്കോട് നടന്ന പിറന്നാളാഘോഷം ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം ഒത്തുചേര്‍ന്ന് കളറാക്കി. 

ഇവള്‍ സബിയ.........സിയയുടെയും.....സഹദിന്‍റെയും..... കുഞ്ഞുമാലാഘ..... അമ്മ സബിയയുടെയും  അച്ഛന്‍ സഹദിന്‍റെയും വിരലില്‍ തൂങ്ങി അവള്‍ മെല്ലെ പിച്ചവെച്ചു...ഈ കുഞ്ഞു പാദങ്ങള്‍ ഇന്ന് നിലത്തുറയ്ക്കും .....എന്താണ് നടക്കുന്നതെന്ന് കക്ഷി ചുറ്റും നോക്കുന്നുണ്ട്..സ്വന്തം പിറന്നാളാഘോഷമെന്ന് അവള്‍ക്കറിയില്ലല്ലോ. ഇടക്കിടക്ക് ചിണിങ്ങി കരയും... അപ്പോളൊക്കെ ഓടിയെത്തും അമ്മമാര്‍.. സിയക്കും സഹദിനും പുറമെ ഒരു സമൂഹം മുഴുവനാണ് ഈ കുഞ്ഞുകാലടികള്‍ക്ക് പിന്നാലെയുള്ളത്... കുസൃതി അല്‍പം കൂടുതലാണെന്ന് അമ്മ.

സന്തോഷം നിറഞ്ഞ ദിനമെന്നും മറക്കാനാവാത്ത ദിനമെന്നും സഹദും... നിറഞ്ഞ സദസില്‍ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ ചേര്‍ന്ന് അങ്ങനെ ഈ കുഞ്ഞുമാലാഘയുടെ ജന്മദിനം ആഘോഷമാക്കി.. വന്നവരെല്ലാം നിറയെ സമ്മാനങ്ങളുമായി പറഞ്ഞു ഹാപ്പി ബര്‍ത്ത് ഡെ സബിയ.

Transgender kid birthday

MORE IN SPOTLIGHT
SHOW MORE