26 വര്‍ഷം അന്നം വിളമ്പിയ അല്ലിക്ക് സല്യൂട്ട് നല്‍കി പൊലിസ്; അപൂര്‍വം ഈ കാഴ്ച

farewell
SHARE

പൊലീസ് സ്റ്റേഷനില്‍ 26 വര്‍ഷം ഭക്ഷണം വിളമ്പിയ അല്ലിചേച്ചിയ്ക്കു പൊലീസിന്റെ വക കലക്കന്‍ യാത്രയയപ്പ്. അല്ലിയെന്ന വാക്കുള്ള പാട്ടുകള്‍ പാടി ഉദ്യോഗസ്ഥര്‍ വിടവാങ്ങല്‍ ആഘോഷമാക്കി. തൃശൂര്‍ മാള സ്റ്റേഷനിലായിരുന്നു ഈ അപൂര്‍വ കാഴ്ച. 

ഈ പൊലീസ് ഉദ്യോഗസ്ഥരുടെ പാട്ടെല്ലാം ഡെഡിക്കേറ്റ് ചെയ്തത് അല്ലി ചേച്ചിയ്ക്കു വേണ്ടിയാണ്. നല്ല സ്വാദമുള്ള ഭക്ഷണം വിളമ്പിയതിന്റെ നന്ദി. ഒന്നും രണ്ടും പ്രാവശ്യമില്ല. ഇരുപത്തിയാറു വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ഭക്ഷണം പാചകം ചെയ്തു വിളമ്പി. ചമന്തിയും ബീഫ് വരട്ടിയതുമാണ് സ്പെഷല്‍. എഴുപതാം വയസില്‍ അല്ലി ചേച്ചി അടുക്കള ജോലി നിര്‍ത്തുമ്പോള്‍ ഗംഭീര യാത്രയയപ്പു നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. അങ്ങനെയാണ്, വലിയ പരിപാടി വച്ചത്. മാള സ്റ്റേഷനില്‍ നേരത്തെ ജോലിചെയ്ത ഉദ്യോഗസ്ഥരെയെല്ലാം ക്ഷണിച്ചു. അവരെല്ലാം ഓടിെയത്തി. ചിലര്‍ പാട്ടുപാടി. ചിലര്‍ കവിത ചൊല്ലി. ഇതിനെല്ലാം പുറമെ സന്തോഷത്തിന് പോക്കറ്റ് മണിയും നല്‍കി. ഒരുലക്ഷത്തി അറുപതിനായിരം രൂപ. ഇനി പൊലീസുകാര്‍ക്ക് ഭക്ഷണം പാചകം ചെയ്തു വിളമ്പുന്നത് അല്ലി ചേച്ചിയുടെ മകള്‍ നിഷയാണ്. സ്റ്റേഷന്റെ പടിയിറങ്ങുന്നതിന്റെ വിഷമത്തിലായതിനാല്‍ പറയാന്‍ വാക്കുകളുമില്ല. 

Police gave farewell to alli

MORE IN SPOTLIGHT
SHOW MORE