വര്‍ക്കലയില്‍ കടലിന്‍റെ അടിത്തട്ടില്‍ ഒരു അജ്ഞാത കപ്പല്‍; കണ്ടെത്തിയത് സ്കൂബാ സംഘം

shipwreck
SHARE

അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താണ ടൈറ്റാനിക്കിനെപ്പോലെയൊരു കപ്പല്‍ വര്‍ക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടില്‍  കണ്ടെത്തി. സ്കൂബാ ഡൈവിങിന് പുതിയ ആഴങ്ങള്‍ തേടിപ്പോയ സംഘമാണ്,, അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ പുതുഅധ്യായം എഴുതിച്ചേര്‍ക്കുമെന്നാണ് കരുതുന്നത്.

അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്കും മധ്യേ നെടുങ്കണ്ടയില്‍ നിന്ന് പതിനൊന്നുകിലോമീറ്റര്‍ അകലെ പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു സ്കൂബാ ഡൈവര്‍മാരുടെ സംഘം. മേല്‍പ്പരപ്പില്‍ നിന്ന് 30 മീറ്റര്‍ ആഴത്തില്‍ എത്തിപ്പോള്‍ തന്നെ ആ കാഴ്ച കണ്ടു. ടോര്‍ച്ച് ഉപയോഗിച്ച് കൂടുതല്‍ അടുത്തേയ്ക്ക്.

നാല്‍പ്പത്തഞ്ച് മീറ്റര്‍ ആഴത്തില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ദൃശ്യമാണ് അവര്‍ കണ്ടത്. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം തകര്‍ത്ത ബ്രിട്ടീഷ് ചരക്കുകപ്പലാകാം ഇതെന്നാണ് ഒരനുമാനം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലാഴങ്ങളില്‍ മുങ്ങിത്താണ് ഡച്ചുകപ്പിലിന്റെ അവശിഷ്ടങ്ങളാകാം എന്നതാണ് മറ്റൊരൂഹം.ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ വളരെ അടുത്താണ് ഈ സ്ഥലം. രഹസ്യങ്ങളുടെ ചുരുളഴിക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കപ്പല്‍ കണ്ടെത്തിയ മൂന്നംഗം സ്കൂബാ സംഘത്തില്‍പ്പെട്ട ഹാമില്‍ ജസ്റ്റിനും മുഹമ്മദ് ആഷിഖിനും  ഇത് കടല്‍സമ്മാനിച്ച ജീവിത്തിലെ മറക്കാനാകാത്ത അനുഭവം 2021 മുതല്‍ വര്‍ക്കലതീരത്ത് സ്കൂബാ ഡൈവിങിന് അനുമതിയുണ്ട്. അഞ്ചുതെങ്ങിനും കാപ്പിലിനും മധ്യേ പുതിയ സ്ഥങ്ങള്‍ തേടിയുള്ള സ്കൂബാസംഘത്തിന്റെ ആഴയാത്ര കാലത്തിന്റെ ആഴങ്ങളിലേയ്ക്കാണ് നമ്മളെ കൊണ്ടുപോയത്.

kerala divers spot mystery shipwreck off varkala

MORE IN SPOTLIGHT
SHOW MORE