ഇലക്ട്രിക് കരുത്തിലേക്ക് മാരുതിയും മഹീന്ദ്രയും വരെ; ഈ വര്‍ഷം പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകള്‍

suzuki-07
SHARE

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ശ്രദ്ധയില്‍പ്പെട്ട് വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കാനൊരുങ്ങി മാരുതി സുസുക്കിയും. ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്ന കമ്പനി ഇതുവരെ ഇലക്ട്രിക് രംഗത്തെക്ക് ചുവട് വെച്ചിരുന്നില്ല. ഹൈബ്രിഡ്, പെട്രോള്‍ എന്‍ജിനുകളുമായി നിരത്തുകളില്‍ സജീവമായിരുന്ന സുസുക്കിയും പുതിയ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കുമെന്നാണ് സൂചന. ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്ന വര്‍ഷമാണ് 2024.

ടാറ്റ കർവ്വ് ഇ.വി 

curv-07

ടാറ്റാ മോട്ടോഴ്സില്‍ നിന്നുള്ള നാലാമത്തെ ഇലക്ടിക് കാറാകും  കർവ്വ് ഇ.വി. വാഹനത്തിന്‍റെ കണ്‍സെപ്റ്റ് മോഡല്‍ ടാറ്റ നേരത്തെ തന്നെ പുറത്തിറക്കുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഈ വര്‍ഷം പകുതിയോടെ വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ടാറ്റ മോട്ടോഴ്‌സിൻറെ നാലാമത്തെ ഇലക്ട്രിക് കാറാകും കർവ്വ് ഇ.വി. ഒറ്റ ചാർജിൽ 400 മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.18 മുതല്‍ 23 ലക്ഷം രൂപയാകും ഇന്ത്യയിലെ  വില. 

സുസുക്കി eVX 

suzuk -07

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം eVX, ഇന്ത്യയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ജനുവരിയിലെ ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്‍റെ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.  ഗുജറാത്തിലെ ഹൻസൽപൂരിലെ പ്ലാന്‍റിലാകും വാഹനം ഉൽപ്പാദനം ആരംഭിക്കിക്കുകയെന്ന് സുസുക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒറ്റ ചാർജിൽ ഏകദേശം 550 കിലോമീറ്റർ സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനം എംജി ZS EV,  ഹ്യുണ്ടായ് കോന തുടങ്ങിയ മോഡലുകള്‍ക്ക് എതിരാളിയാകും. 20 മുതല്‍ 25 ലക്ഷം വരെയാകും വാഹനത്തിന്‍റെ വില. 

മഹീന്ദ്ര XUV.e8 

XUV400 ന് ശേഷമുള്ള രണ്ടാമത്തെ ഇലക്ട്രിക് വാഹനത്തിനെ മഹീന്ദ്രയും ഈ വര്‍ഷം അവതരിപ്പിച്ചേക്കും. XUV700 അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവിയാണ്  XUV.e8 . ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകള്‍, ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ, ലെവൽ 2 ADAS, 5G കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകൾ വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. 2024 അവസാനത്തോടെ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  25 മുതല്‍ 30 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില. 

സ്കോഡ എന്യാക് 

skoda-07

 ഇന്ത്യൻ വിപണിയിലെ ആദ്യ ഇലക്ട്രിക് വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്കോഡ‍.  ഈ വർഷം ആദ്യ പകുതിയോടെ എൻയാക് ഇന്ത്യയിലെത്തും.  282 bhp  കരുത്തുള്ള വാഹനം 6.7 സെക്കൻഡിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. വെറും 28 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ശേഷിയുള്ള 82 kWh ബാറ്ററിയാണ്  വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 565 കിലോമീറ്റർ സഞ്ചരിക്കാം. 

ബിവൈഡി സീല്‍ 

byd-seal

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ ഇലക്ട്രിക് വാഹനവും ഈ വര്‍ഷം ഇന്ത്യയിലെത്തും.  82.5 kWh ബാറ്ററി ഉപയോഗിച്ച് ഒറ്റ ചാർജിൽ 700 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ബിവൈഡി സീലിന് കഴിയും. വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാന്‍ സാധിക്കുന്ന വാഹനം ലോകത്തിലെ തന്നെ കരുത്തുറ്റ ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ്.  പനോരമിക് സൺറൂഫ്, ഹൈ-സ്പീഡ് ചാർജിംഗ്, റൊട്ടേറ്റബിൾ ഇൻഫോടെയ്ൻമെന്‍റ്  സിസ്റ്റം എന്നിവ വാഹനത്തിന്‍റെ ആഡംബരം വര്‍ധിപ്പിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE